കൊച്ചി ∙ ‘ നാളെയാണ് നാളെ’ എന്ന് വർഷങ്ങളായി കേൾക്കുന്ന കേരള ലോട്ടറിയുടെ വിഖ്യാതമായ നാട്ടുപരസ്യം ഇതരസംസ്ഥാനക്കാരെക്കൂടി ലക്ഷ്യമിട്ട് 4 ഭാഷകളിൽ ഭാഗ്യാന്വേഷികളെ മാടിവിളിക്കുന്നു. കേരളത്തിൽ 40 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അവരിലേക്കു കൂടി എത്തിച്ചേരാൻ ബംഗാളി, അസമീസ്, ഹിന്ദി, തമിഴ് ഭാഷകളിലാണ്
കേരള ലോട്ടറി ഓണം ബംപർ കച്ചവടത്തിനായി പരസ്യത്തിന്റെ വല വിരിച്ചത്. കേരള ലോട്ടറി വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികൾക്ക് അടിക്കാറുമുണ്ട്. എഫ്എം സ്റ്റേഷനുകളും റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇതരഭാഷാ പരസ്യങ്ങൾ ഓണത്തിന് പുറത്തിറക്കിയത്. മൈക്ക് സെറ്റുകളുമായി വിൽപന നടത്തുന്നവർക്കും മറ്റു ഭാഷകളിലെ പരസ്യം കൈമാറി.
കേവലം ലോട്ടറി വിൽപന മാത്രമല്ല, വ്യാജൻമാരെ തിരിച്ചറിയാനുള്ള പ്രചാരണം കൂടിയാണ് പുതിയ പരസ്യമെന്ന് ലോട്ടറിവകുപ്പ് പറയുന്നു. കേരള ലോട്ടറിക്ക് ഓൺലൈൻ പതിപ്പില്ലെന്നും പേപ്പർ ലോട്ടറികൾ മാത്രമേയുള്ളുവെന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് പുതിയ പരസ്യത്തിന്റെ ലക്ഷ്യം.
പണം വാങ്ങി ലോട്ടറിയുടെ ചിത്രം അയച്ചുകൊടുത്ത് വ്യാജ സമ്മാന ലിസ്റ്റ് വരെ പുറത്തിറക്കുന്ന തട്ടിപ്പുകൾ കൂടിവരുന്ന സാഹചര്യത്തിലാണിത്. തമിഴ്നാട്ടിൽ നിന്ന് ഏഴുപേർ ലോട്ടറിയടിച്ചെന്ന് അവകാശപ്പെട്ട് ഓൺലൈനിൽ കിട്ടിയ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയിരുന്നു. ഇതു സംബന്ധിച്ച് തമിഴ് മാധ്യമങ്ങളിലും പരസ്യം നൽകിയിരുന്നു.
Content Highlight: Advertisement of Kerala Lottery in Bengali, Assamese and Hindi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]