
വ്യവസായ രംഗത്തെ പ്രമുഖരും കമ്പനികളും അണിനിരക്കുന്ന നാല് വ്യത്യസ്ത ബി2ബി പ്രദര്ശനങ്ങൾക്കൊരുങ്ങി കോയമ്പത്തൂര്‍. വെയര്‍ഹൗസിങ് ആന്‍ഡ് മെറ്റീരിയല്‍ ഹാന്ഡ്ലിങ് എക്സ്പോ (വെയര്‍മാറ്റ്), ടോട്ടല്‍ പാക്കേജിങ് എക്സ്പോ (ടോപാക്), ടോട്ടല്‍ പ്ലാസ്റ്റിക്സ് എക്സ്പോ (ടോപ്ലാസ്റ്റ്), ഓട്ടമേഷന്‍ ആന്‍ഡ് റോബട്ടിക്സ് എക്സ്പോ (ഓട്ടോറോബട്ട്) എന്നീ പ്രദര്ശനളാണ് ഓഗസ്റ്റ് ഒന്നുമുതല്‍ 3 വരെ കോയമ്പത്തൂർ കൊഡീസിയ ട്രേഡ് ഫെയര്‍ കോംപ്ലക്സിൽ നടക്കുക.
മിഡാസ് ടച്ച് ഇവന്റ്സ് ആന്‍ഡ് ട്രേഡ് ഫെയര്‍സ് എല്‍എല്‍പിയാണ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലും വിദേശത്തുമുള്ള മുന്‍നിര നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമൊപ്പം വെയര്‍ഹൗസിങ്, മെറ്റീരിയല്‍ ഹാന്ഡ്ലിങ്, ലോജിസ്റ്റിക്സ്, സ്റ്റോറേജ്, ട്രാന്സ്പോര്ട്ടേഷന്, സപ്ലൈ ചെയിൻ, പാക്കേജിങ്, പ്ലാസ്റ്റിക്സ്, ഓട്ടമേഷന്‍, റോബോട്ടിക്സ് മേഖലകളിലെ നവീന ഉത്പന്നങ്ങള്‍, പരിഹാരങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തില്‍ അണിനിരക്കും.
10,000ലധികം പേര് പങ്കെടുക്കുമെന്ന് കരുതുന്ന ഈ നാല് പ്രദര്‍ശനങ്ങള്‍ വഴി 85 കോടി രൂപയുടെ ബിസിനസ് വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് മിഡാസ് ടച്ച് ഇവന്റ് ആന്‍ഡ് ട്രേഡ് ഫെയര്‍സ് എല്‍എല്‍പി ഡയറക്ടര്‍ ഡി. വിവേകാനന്ദന് പറഞ്ഞു.
ഓട്ടോമോട്ടീവ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ടെക്സ്റ്റൈല്‍സ്, പവര്‍, അയണ്‍ ആന്‍ഡ് സ്റ്റീല്‍, മെറ്റല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഷീന് ടൂള്‍സ്, ഫുഡ് പ്രോസസിങ്, കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍സ്, ഗവണ്മെന്റ് വകുപ്പുകള്‍, വ്യാപാരികള്‍, കാലിബറേഷന് ആന്‍ഡ് ടെസ്റ്റിങ് എക്യുപ്മെന്റ്, പാക്കേജിങ് ആന്‍ഡ് സ്റ്റോറേജ് സൊല്യൂഷന്‍സ്, മെറ്റീരിയല്‍ ഹാന്ഡ്ലിങ്, ഓട്ടമൊബൈല്‍സ്, ആര്‍ക്കിടെക്ചർ, കണ്‍സ്ട്രക്ഷന്‍, എഫ്എംസിജി, ഷിപ്പിങ്, പോര്‍ട്സ്, റെയില്‍വേസ്, എയര്‍ലൈന്‍സ്, സപ്ലൈ ചെയിൻ, ടയേഴ്സ്, പ്ലാസ്റ്റിക്സ്, പ്രിന്റിങ് ആന്‍ഡ് ലേബലിങ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രഫഷണലുകളും പങ്കെടുക്കും.
നില്‍കമല്‍ ലിമിറ്റഡ്, കിയോണ്‍ ഇന്ത്യ, മെര്‍ക്കുറി ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ്, ഇന്റെറോ പാക്ടെക്, മൈക്രോടെക്സ്, എഎംഇആര് എന്‍എസ്എം ഇന്ത്യ, ഹെഫ്ടി, കോയമ്പത്തൂര്‍ ട്രേഡിങ് കോര്പ്പറേഷന്, സ്പേസ് സെര്‍വേര്‍സ്, സെന്ട്ര ഓട്ടോപാക്, ഗോദ്റേജ്, എംജിഎന് ഫാബ് ടെക് എന്‍ജിനിയേഴ്സ്, അരാസ്ഫിര്മ, ടിവിഎസ് മൊബിലിറ്റി, സൈബര്‍നെറ്റിക്, ക്രിയേറ്റെക് പാക്കേജിങ് സൊല്യൂഷന്‍സ്, ഐഓട്ടമേഷന്, അഡ് വെങ്ക് പ്ലാസ്റ്റിക്സ്, ലിയുഗോങ്, ശ്രീവാരി ടെക്സ്റ്റൈല്‍സ്, ജിഎല്‍എസ് പോളിമേഴ്സ്, പ്രോലൈറ്റ് ഓട്ടോഗ്ലോ, ഗോട്ട് റോബോട്ടിക്സ്, ജെന്‍ കണ്ട്രോള്സ്, മെറിറ്റ് പോളിമേഴ്സ് തുടങ്ങി വിവിധ കമ്പനികളും പ്രദര്‍ശനങ്ങളില്‍ ഉത്പന്ന, സേവനങ്ങളുമായെത്തും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]