
ടാപ്പിങ് നിർജീവമാകുകയും വിപണിയിലേക്കുള്ള സ്റ്റോക്ക് വരവ് കുറയുകയും ചെയ്ത സാഹചര്യത്തിൽ മികച്ച വിലയിൽ തുടർന്ന് ആഭ്യന്തര
വില. അതേസമയം, ഉൽപാദനം കുറഞ്ഞെങ്കിലും ഡിമാൻഡ് മെച്ചപ്പെടാത്തത് രാജ്യാന്തര റബർ വിലയെ താഴേക്കും വീഴ്ത്തി.
ആർഎസ്എസ്-4ന് കിലോയ്ക്ക് ബാങ്കോക്കിൽ ഒരു രൂപ താഴ്ന്നു. ആഭ്യന്തര വില ഇപ്പോഴും 210 രൂപയ്ക്ക് മുകളിൽ തുടരുന്നു.
രാജ്യാന്തര വിലയുമായി 17 രൂപയുടെ അന്തരവുമുണ്ട്.
കഴിഞ്ഞ ഒരാഴ്ചയോളമായി മാറ്റമില്ലാതെ നിൽക്കുകയാണ് വെളിച്ചെണ്ണ വില. എന്നാൽ, ചിങ്ങവും ഓണവും കല്യാണ സീസണുമൊക്കെ മുന്നിൽക്കണ്ട് വില ഉയർത്താനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്.
കൊച്ചിയിൽ കുരുമുളക് വിലയും മാറിയില്ല. ഉൽപാദനം കുറഞ്ഞതിനാൽ വില കൂടാനുള്ള സാഹചര്യമാണുള്ളത്.
എന്നാൽ, ചരക്ക് ഏറ്റെടുക്കാതെ വിലവർധനയ്ക്ക് തടയിടാനുള്ള നീക്കങ്ങളാണ് വാങ്ങലുകാർ നടത്തുന്നത്.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും കട്ടപ്പനയിൽ കൊക്കോ വിലകളും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത്
സന്ദർശിച്ചു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]