
100 ബില്യൻ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് അദാനി | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Adani Group Announces Massive Investment Plan | Malayala Manorama Online News
വരുന്ന അഞ്ചു വർഷത്തിൽ രാജ്യത്ത് 100 ബില്യൻ ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം.
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഖനന ട്രക്ക്, നവി മുംബൈ വിമാനത്താവളം, പുനരുപയോഗിക്കാവുന്ന വൈദ്യുതി, തുറമുഖ വികസനം, സിമന്റ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം നടത്തുക. യുഎസിലെ കൈക്കൂലിക്കേസിൽ ഗ്രൂപ്പിലെ ഒരാൾക്കെതിരെയും ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് പ്രകാരം കുറ്റം ചുമത്തിയിട്ടില്ലെന്നും ഗൗതം അദാനി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ കമ്പനിയുടെ ഡ്രോണുകൾ ഉപയോഗിച്ചെന്നും പ്രതിരോധ മേഖലയിലും കമ്പനി ശക്തമായ നേട്ടം കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിലെ കമ്പനികൾ ആകെ 7 ശതമാനം വളർച്ച നേടി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Adani Group investment of 100 billion USD is planned in India over the next five years. The investment will focus on sectors like renewable energy, infrastructure, and hydrogen fuel.
mo-news-national-personalities-gautam-adani mo-business-adanigroup mo-business-business-news 20h69em3m674k2bgrj4l855874 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]