കൊച്ചി∙ ഗൾഫ് മേഖലയിൽ നിലവിലെ സാഹചര്യത്തിൽ ഭക്ഷ്യസ്ഥിരത ഉറപ്പാക്കാനായി കൂടുതൽ ‘ചാർട്ടേഡ്’ വിമാനങ്ങൾ ഏർപ്പെടുത്തിയുള്ള ലുലു ഗ്രൂപ്പിന്റെ ദൗത്യം തുടരുന്നു.
കൊച്ചിയിൽ നിന്ന് 50 ടൺ പച്ചക്കറികളുമായി പ്രത്യേക വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. കുവൈത്ത് എയർവേസിന്റെ 777 ബോയിങ് വിമാനമാണ് രാവിലെ 11.30ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നത്.
ലുലുവിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്സ് കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച കാർഷികോൽപന്നങ്ങളാണിവ.
പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ കയറ്റുമതിതളർച്ച നേരിടുന്ന കേരളത്തിന്റെ കാർഷിക മേഖലയ്ക്കും ഈ ദൗത്യം കരുത്താകുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി.
ഇതിനകം കുവൈത്തിന് പുറമേ മറ്റ് ജിസിസി രാജ്യങ്ങളിലേക്കും ലുലു ഏർപ്പെടുത്തിയ നിരവധി വിമാനങ്ങൾ ഭക്ഷ്യവസ്തുക്കളുമായി സർവീസ് നടത്തി. അടുത്ത 2 ദിവസങ്ങളിലായി ഗൾഫ് എയർ, ഇത്തിഹാദ് എന്നിവയുടെ വിമാനങ്ങൾ ബഹ്റൈൻ, അബുദാബി എന്നിവിടങ്ങളിലേക്കും 30 ടൺ ഭക്ഷ്യവസ്തുക്കളുമായി സർവീസ് നടത്തുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

