സംഘർഷം അവസാനിപ്പിക്കാനായി ഇറാനു മുന്നിൽ 15 നിർദേശങ്ങൾ വച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിച്ചാൽ മതിയെന്നായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, യു.എസുമായി ഒരു ചർച്ചയും നേരിട്ട് നടത്താനുദ്ദേശിക്കുന്നില്ലെന്നാണ് ഇപ്പോഴും ഇറാന്റെ ഔദ്യോഗിക നിലപാട്.
അതേസമയം, ഇറാൻ ഇപ്പോൾ ‘ബുദ്ധിപൂർവ’മാണ് സംസാരിക്കുന്നതെന്നും ഇനിയൊരിക്കലും ആണവായുധ പദ്ധതിയുമായി മുൻപോട്ട് പോകില്ലെന്ന് അവർ പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമേൽ യു.എസ് ആധിപത്യം നേടിക്കഴിഞ്ഞെന്നും യു.എസിന് ഇപ്പോൾ ഇറാനെ എന്തും ചെയ്യാനാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
യുഎസിന്റെ സമാധാനചർച്ചാ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജേർഡ് കുഷ്നർ എന്നിവരാണ് ഇറാനുമായി ‘സമാധാന ചർച്ച” നടത്തുക.
”ഇറാന്റെ നേതാക്കളൊക്കെ മരിച്ചു. ആരാണ് ചർച്ചയിൽ പങ്കെടുക്കേണ്ടതെന്ന് ഇറാനുപോലും അറിയില്ല.
എന്നാൽ, ആരോടാണ് സംസാരിക്കേണ്ടതെന്ന് യു.എസിന് അറിയാം. എത്രയും പെട്ടെന്ന് ഡീൽ വേണമെന്ന് അവർ ആഗ്രഹിക്കുന്നു” – ട്രംപ് പറഞ്ഞു.
വേദി പാക്കിസ്ഥാൻ? ഇസ്രയേലിന്റെ നിലപാട് എന്ത്?
യുഎസ്-ഇറാൻ ചർച്ചയ്ക്ക് വേദിയാകുന്നത് പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സ്ഥിരീകരിച്ചിട്ടില്ല. ട്രംപ് മുന്നോട്ടുവച്ച 15 നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിച്ചോയെന്നും ഇതുവരെ വ്യക്തമായിട്ടില്ല.
ഇറാനുമായുള്ള യുഎസിന്റെ ചർച്ചയിൽ വിറ്റ്കോഫിനും കുഷ്നറിനുമൊപ്പം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.
> ഇറാനുമായുള്ള യുദ്ധം യുഎസ് നേരത്തേതന്നെ വിജയിച്ചുകഴിഞ്ഞു എന്നാണ് ട്രംപ് പറയുന്നത്. > ഇറാന് ഇനിയൊരിക്കലും ആണവായുധം ഉണ്ടാകരുത് എന്നതായിരുന്നു ലക്ഷ്യം.
അത് സാധിച്ചെന്നും ട്രംപ് പറയുന്നു. > അതേസമയം, യുദ്ധം തുടരാനായി 200 ബില്യൻ ഡോളർ ഫണ്ട് കോൺഗ്രസ് പാസാക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്മാറാൻ ട്രംപ് ഭരണകൂടം ഇനിയും ഉദ്ദേശിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
മാത്രമല്ല, സംഘർഷ മേഖലയിലേക്ക് 3,000 സൈനികരെ അധികമായി അയക്കാനുള്ള പ്ലാനും മാറ്റിയിട്ടില്ല.
എന്താണ് 15 നിർദേശങ്ങൾ? ഇറാന് എന്തു നേട്ടം?
ഇറാന്റെ തന്ത്രപ്രധാനമായ മൂന്ന് ആണവ പദ്ധതികളും നിർജീവമാക്കുക, എല്ലാ ബാലിസ്റ്റിക് മിസൈൽ നിർമാണ പദ്ധതികളും ഉപേക്ഷിക്കുക, മേഖലയിലെ വിമതർക്കും ഭീകരവാദ പ്രസ്ഥാനങ്ങൾക്കും പിന്തുണ നൽകുന്നത് നിർത്തുക, ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുക തുടങ്ങി 15 നിർദേശങ്ങളാണ് ട്രംപ് ഇറാനുമുന്നിൽ വച്ചതെന്ന് അറിയുന്നു.
ഇവ ഇറാൻ പാലിച്ചാൽ:
> ഇറാനുമേലുള്ള ഉപരോധങ്ങൾ യു.എസ് പിൻവലിക്കും. > ഊർജോൽപാദനം അടക്കമുള്ള സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവപദ്ധതികൾക്ക് യു.എസ് പിന്തുണയും നൽകും.
ഓഹരിക്കും സ്വർണത്തിനും ഉണർവ്; എണ്ണവില താഴേക്ക്
ഇറാനും യു.എസും സമാധാന ചർച്ചയിലേക്ക് കടന്നേക്കുമെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നുമുള്ള പ്രതീക്ഷകൾ ഓഹരി വിപണികൾക്ക് കരുത്തായേക്കും.
ചർച്ച ഉടനുണ്ടാകുമെന്ന വിലയിരുത്തൽ എണ്ണവിലയെ താഴ്ത്തിത്തുടങ്ങി. സ്വർണവില കൂടിയും തുടങ്ങി.
> യൂറോപ്യൻ ഓഹരി വിപണികൾ പൊതുവേ നേട്ടത്തിലായിരുന്നു.
> യു.എസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ 0.7%, നാസ്ഡാക് 0.9%, എസ് ആൻഡ് പി500 സൂചിക 0.7% എന്നിങ്ങനെ ഉയർന്നു. > രാജ്യാന്തര സ്വർണവില രാവിലെയുള്ളത് 101 ഡോളർ ഉയർന്ന് ഔൺസിന് 4,506 ഡോളറിൽ.
കേരളത്തിൽ ഇന്നും വില കൂടും. > ബാരലിന് കഴിഞ്ഞയാഴ്ച 100 ഡോളറിന് മുകളിലായിരുന്ന യു.എസ് ക്രൂഡ് വില (ഡബ്ല്യുടിഐ) 88 ഡോളറിലേക്ക് താഴ്ന്നു.
ബ്രെന്റ് വില 115 ഡോളറിൽ നിന്നിറങ്ങി 104.5 ഡോളറിലുമെത്തി.
Updating…
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

