
പ്ലാസ്റ്റിക് ഇനി വേസ്റ്റല്ല! ഡ്രൈവിങ് പഠനം ഇനി ടഫല്ല! അതിശയിപ്പിച്ച് ഈ ചെറുപ്പക്കാർ, മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-4 നാളെ
ആരെയും അതിശയിപ്പിക്കുന്ന ബിസിനസ് ആശയങ്ങൾ. സാക്ഷാത്കാരത്തിന്റെ പുതുചിറകു ലഭിച്ചാൽ ലോകം കീഴടക്കാവുന്ന സംരംഭങ്ങൾ. ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘’യിൽ നിക്ഷേപക പാനലിനെയും പ്രേക്ഷകരെയും വിസ്മയിപ്പിക്കുകയാണ് കേരളത്തിന്റെ പുതുപുത്തൻ സംരംഭകർ.
പ്ലാസ്റ്റിക്കിനെ വരുമാനം കൊയ്യുന്ന ‘പൊന്നാക്കി’ മാറ്റിയ കാർബൺ ആൻഡ് വെയ്ൽസ്. ഡ്രൈവിങ് പരിശീലന രംഗത്ത് വേറിട്ട മാതൃക തീർക്കുന്ന ഐടേൺ. മനോരമ ഓൺലൈൻ എലവേറ്റിൽ നിക്ഷേപകപാനലിന്റെ ഹൃദയം കവർന്ന് മികച്ച മൂലധന പിന്തുണ നേടിയത് ഇവരിലാര്? കാണാം എപ്പിസോഡ്-4 നാളെ മനോരമ ഓൺലൈനിലും മനോരമ മാക്സിലും യൂട്യൂബിലും.
ഇത്തരമൊരു റിയാലിറ്റി ഷോ കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യം. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ എലവേറ്റിന്റെ സംപ്രേഷണം മാർച്ച് 5നാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ ഇതിനകം കണ്ടതു ലക്ഷക്കണക്കിനുപേർ. പ്രമുഖ സംരംഭകരും കേരളം കണ്ട ഏറ്റവും ശ്രദ്ധേയ നിക്ഷേപകരുമായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി. സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവരാണ് നിക്ഷേപക പാനലിൽ.
ഏത് ബിസിനസ് മേഖലയിലെയും മികവുറ്റതും വേറിട്ടതുമായ ആശയങ്ങൾ പാനലിന് മുൻപിൽ മികച്ച രീതിയിൽ അവതരിപ്പിച്ച് നിക്ഷേപ/മെന്ററിങ് പിന്തുണ നേടാനുള്ള സുവർണാവസരമാണ് എലവേറ്റ്. ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സാരഥി ഡോ. സജീവ് നായർ ആണ് എലവേറ്റിന്റെ മെന്റർ.
നൂതനവും മികച്ച വളർച്ചാസാധ്യതയുള്ളതും മൂലധനത്തിനായി ശ്രമിക്കുന്നതുമായ ബിസിനസ്/സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ടിങ്, മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്‍വർക്കിങ് എന്നിവയ്ക്കു പിന്തുണ ഉറപ്പാക്കാനും വിജയവഴിയിലേക്ക് നയിക്കാനും ഒരുക്കിയ വേദിയാണ് ‘’. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള ഏയ്ഞ്ചൽ നെറ്റ്‍വർക്ക് (KAN) എന്നിവയുടെയും പിന്തുണയോടെ സംഘടിപ്പിച്ച എലവേറ്റിൽ 500ൽ പരം അപേക്ഷകൾ ലഭിച്ചു. കൂടുതൽ മികവുറ്റ 21 സംരംഭങ്ങളാണ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സംരംഭകർക്ക് മികച്ച അവതരണത്തിന്റെ സാധ്യതകളെക്കുറിച്ച് ഉള്‍ക്കാഴ്ച നൽകുന്ന ഗ്രൂമിങ് സെഷനും ഒരുക്കിയിരുന്നു. ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സിഇഒ എ.ആർ. രഞ്ജിത്ത് ഗ്രൂമിങ് സെഷനു നേതൃത്വം നൽകി.
സംരംഭകരുടെ അനുഭവങ്ങളെയും എങ്ങനെ ആശയത്തെ മികച്ച ബിസിനസ് സംരംഭമാക്കി മാറ്റാം എന്നതിനെയും കുറിച്ചു കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ക്ലാസുകൾ നയിച്ചു. വിവിധ ബിസിനസ് സംരംഭങ്ങളുടെ സാധ്യതകളെയും ഭാവിയെയും കുറിച്ച് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫും സംസാരിച്ചു.
English Summary:
Catch Elevate Episode 4 on Manorama Online tomorrow, showcasing the innovative ventures Carbon&Whales and iTurn
mo-educationncareer-jain-university mo-news-common-manoramaonline mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-startup 7uuuhek8i87h6b68ljrprle184 mo-business-manoramaonline-elevate 1uemq3i66k2uvc4appn4gpuaa8-list