പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി വ്യാപാരബന്ധം ഇന്ത്യ അവസാനിപ്പിച്ചിട്ട് 6 വർഷം കഴിഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ഇന്ത്യ-പാക്ക് ബന്ധം കൂടുതൽ മോശമായത്.
കഴിഞ്ഞവർഷം പഹൽഗാമിലും ഭീകരാക്രമണമുണ്ടായതോടെ ബന്ധം ഇന്ത്യ പൂർണമായും വിച്ഛേദിച്ചു. വാഗ-അട്ടാരി അതിർത്തി വഴിയുള്ള വ്യാപാരത്തിനും പൂട്ടുവീണു.
പക്ഷേ, ഇന്ത്യയിലേക്കുള്ള കയറ്റുമതി ഈ പശ്ചാത്തലത്തിലും കൂടിയെന്നാണ് പാക്കിസ്ഥാന്റെ കേന്ദ്രബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ പറയുന്നത്.
അഫ്ഗാനിസ്ഥാൻ, ചൈന, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ഇടിഞ്ഞപ്പോഴാണ് ഇന്ത്യയിലേക്കുള്ളത് ഇക്കഴിഞ്ഞ ജൂലൈ-ജനുവരി കാലയളവിൽ വർധിച്ചത്. അഫ്ഗാൻ, ചൈന, ബംഗ്ലദേശ്, ശ്രീലങ്ക, ഇന്ത്യ, ഇറാൻ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നീ 9 രാജ്യങ്ങളുമായുള്ള വ്യാപാരക്കണക്കാണ് ബാങ്ക് പുറത്തുവിട്ടത്.
ഈ രാജ്യങ്ങളുമായുള്ള സംയോജിത വ്യാപാരക്കമ്മി 2024-25 സാമ്പത്തിക വർഷം 29.42 ശതമാനം ഉയർന്ന് 12.28 ബില്യൻ ഡോളറിലെത്തിയിരുന്നു.
മുൻവർഷത്തെ സമാനകാലത്ത് 9.50 ബില്യനായിരുന്നു. മൊത്തം 2.30 ബില്യന്റെ കയറ്റുമതി ജൂലൈ-ജനുവരിയിൽ നടന്നു.
മുൻവർഷത്തെ സമാനകാലത്തേക്കാൾ 17% ഇടിവ്. അഫ്ഗാനിലേക്കുള്ള കയറ്റുമതി ഇടിവ് 59.07 ശതമാനം.
അതിർത്തിയിലെ സംഘർഷങ്ങൾ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം മോശമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി 10.48% കുറഞ്ഞു. ചൈനയിലേക്കുള്ളത് 1.02 ശതമാനവും താഴേക്കുപോയി.
ഈ 9 രാജ്യങ്ങളിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ഇറക്കുമതി വലിയതോതിൽ ഉയരുകയും ചെയ്തു.
ചൈനയിൽ നിന്നുള്ളത് കൂടിയത് 24.58%. ഇന്ത്യയിൽ നിന്നുള്ളത് 9.44% കുറഞ്ഞു.
ശ്രീലങ്കയിലേക്കുള്ള കയറ്റുമതി 28.89% കുറഞ്ഞെങ്കിലും ഇറക്കുമതി 11.63% കൂടി. അതേസമയം, ഏതൊക്കെ ഉൽപന്നങ്ങളാണ് കയറ്റുമതിയും ഇറക്കുമതിയും നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലേക്ക് നേരിട്ട് കയറ്റുമതിയില്ലാത്തതിനാൽ ദുബായ്, കൊളംബോ തുടങ്ങിയവ വഴി അനൗപചാരികമായോ ലേബൽ മാറ്റിയോ ആണ് പാക്കിസ്ഥാൻ കയറ്റുമതി നടത്തുന്നതെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനു തടയിടാൻ കേന്ദ്രസർക്കാർ നടപടികളുമെടുത്തിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

