ബാങ്ക് നിക്ഷേപം, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയാണ് സാധാരണക്കാരന്റെ . ഒരു കാലത്ത് കേരളത്തിലടക്കം വ്യാപകമായിരുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ തിളക്കം ഇന്ന് വലിയ രീതിയിലില്ല.
നിക്ഷേപത്തിന് വേണ്ട ഉയർന്ന ചെലവും പെട്ടെന്ന് പണമാക്കി മാറ്റാൻ പറ്റാത്തതുമാണ് പ്രധാന പ്രശ്നം.
ഉയർന്ന വിലക്ക് മറിച്ചുവിൽക്കാനായി ഇനി റിയൽ എസ്റ്റേറ്റ് നിക്ഷേപം വേണ്ടെന്ന് വിദഗ്ധരും പറയുന്നു. എന്നാൽ കുറഞ്ഞ തുകയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കാൻ കഴിയുന്നൊരു സുരക്ഷിത നിക്ഷേപ മാർഗം ഇന്ത്യയിലുണ്ട്.
അതാണ് റീറ്റ്സ് അഥവാ
(ReitS).
ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപ മാർഗങ്ങളിലൊന്നായി മാറിയെന്ന റിപ്പോർട്ട് വന്നതോടെയാണ് റീറ്റ്സ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. 2019ൽ അവതരിപ്പിച്ച് ആറുവർഷങ്ങൾക്കുള്ളിൽ ആകെ നിക്ഷേപ മൂല്യം (Gross Assset Value) 2.3 ലക്ഷം കോടി രൂപ കടന്നു.
ഇതിൽ 1.66 ലക്ഷം കോടി രൂപയും ലിസ്റ്റഡ് കമ്പനികളിലാണെന്നതും ശ്രദ്ധേയം. ഇതോടെ, ഹോങ്കോങിനെ മറികടക്കാനും ഇന്ത്യയിലെ റീറ്റ്സ് മേഖലക്കായെന്നും പ്രോപ്പർട്ടി കണസൽറ്റൻറായ അനാറോക്ക് അടുത്തിടെ പുറത്തുവിട്ട
റിപ്പോർട്ടിൽ പറയുന്നു.
എന്താണ് റീറ്റ്സ്
വലിയ കെട്ടിടങ്ങൾ, മാളുകൾ, ഐടി പാർക്കുകൾ എന്നിവയിൽ ചെറിയ തുക നിക്ഷേപിച്ച് പങ്കാളികളാകാൻ സാധാരണക്കാർക്ക് ലഭിക്കുന്ന അവസരമാണ് റീറ്റ്സ്. ഒരു കമ്പനിയുടെ ഓഹരി വാങ്ങുന്നതുപോലെ തന്നെ റീറ്റ്സുകളുടെ യൂണിറ്റുകൾ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി വാങ്ങാനും വിൽക്കാനും സാധിക്കും.
ഈ കെട്ടിടങ്ങളിൽ നിന്ന് ലഭിക്കുന്ന വാടക നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ കോടികൾ മുടക്കി സ്വന്തമായി വലിയ കെട്ടിടങ്ങൾ വാങ്ങാതെ തന്നെ അതിന്റെ വാടക സ്വന്തമാക്കാമെന്ന് സാരം.
ഏകദേശം 6 -10 ശതമാനം വരെ റിട്ടേൺ ലഭിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.
നിലവിൽ അഞ്ച് ലിസ്റ്റഡ് റീറ്റ്സുകളാണ് രാജ്യത്തുള്ളത്. എംബസി, മൈൻഡ് സ്പേസ്, ബ്രൂക്ക്ഫീൽഡ് ഇന്ത്യ, നെക്സസ് സെലക്ട്, നോളജ് റിയൽറ്റി ട്രസ്റ്റ് എന്നിവ.ഇതിൽ നെക്സസ് സെലക്ട് പ്രധാനമായും ഷോപ്പിംഗ് മാളുകളാണ് കൈകാര്യം ചെയ്യുന്നത്.
മറ്റുള്ളവ ഓഫീസ് കെട്ടിടങ്ങളും. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്ക് അനുസരിച്ച് ഇവരെല്ലാം ചേർന്ന് നൽകിയ ശരാശരി നേട്ടം 8.9 ശതമാനത്തിന് മുകളിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇത് സിംഗപ്പൂർ, ജപ്പാൻ, ഹോങ്കോങ് തുടങ്ങിയ റീറ്റ്സ് വിപണികളേക്കാൾ കൂടുതലാണ്. മറ്റുള്ള വിപണികൾ നഷ്ടത്തിലായപ്പോഴാണ് ഇന്ത്യയിലെ നേട്ടമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഓഹരിക്ക് തുല്യമാക്കാൻ സെബി
അതേസമയം, റീറ്റ്സിനെ അടുത്ത ജനുവരി ഒന്നുമുതൽ ഓഹരി നിക്ഷേപങ്ങളുടെ വിഭാഗത്തിൽ പെടുത്താനുള്ള തീരുമാനത്തിലാണ് സെബി.
ഇതുവരെ ഡെറ്റ്/ ഹൈബ്രിഡ് വിഭാഗത്തിലായിരുന്നു. ഇതോടെ മൂച്വൽ ഫണ്ടുകൾക്ക് ഇതിൽ നിക്ഷേപിക്കാനുള്ള അവസരമൊരുങ്ങും.
ആഭ്യന്തര നിക്ഷേപരുടെ നിക്ഷേപവും വർധിക്കും.വിലയിലെ ചാഞ്ചാട്ടം കുറയ്ക്കാനുമാകും. ഓഹരി വിപണി സൂചികകളായ നിഫ്റ്റി, സെൻസെക്സ് എന്നിവയിൽ ഉൾപ്പെടാനും കൂടുതൽ ലിസ്റ്റഡ് റീറ്റ്സുകൾ വരാനുമുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

