ഇന്ത്യയിലെ മുൻനിര ഭക്ഷ്യോൽപന്ന ബ്രാൻഡുകളായ ഈസ്റ്റേൺ കോണ്ടിമെന്റ്സിനെയും എംടിആർ ഫുഡ്സിനെയും ഏറ്റെടുത്ത നോർവീജിയൻ കമ്പനി ഓർഖ് ല ഇന്ത്യ പ്രാഥമിക ഓഹരി വിപണിയിലേക്ക്. ഒക്ടോബർ 29ന് ആരംഭിച്ച് 31 ന് ഐപിഒ അവസാനിക്കും.
ഓഹരിയെന്നിന് 695–730 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. 1667.54 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
20 ഓഹരികൾ അല്ലെങ്കിൽ14600 രൂപ എന്നതാണ് ലോട്ടിന്റെ വലുപ്പം നിശ്ചയിച്ചിട്ടുള്ളത്.
പൂര്‍ണമായും ഓഫർ ഫോർ സെയിൽ ( രീതിയിലായിരിക്കും കമ്പനി വിപണിയിലേക്ക് കടക്കുക. അതായത് നിലവിലെ ഓഹരി ഉടമകളുടെ ഓഹരികൾ മാത്രമാണ് വിൽക്കുന്നത്.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുക നിലവിലെ ഓഹരി ഉടമകൾക്കാണ് ലഭിക്കുക. ഓർഖ് ല കമ്പനിക്കു പുറമേ, നവാസ് മീരാൻ, ഫിറോസ് മീരാൻ എന്നിവരുടെ പക്കലുള്ള ഓഹരികളാണ് വിറ്റഴിക്കുക.
2017ൽ കർണാടക ആസ്ഥാനമായ എംടിആർ ഫുഡ്സിനെ സ്വന്തമാക്കിക്കൊണ്ടാണ് ഓർഖ് ല ഇന്ത്യൻ വിപണിയിലേയ്ക്കെത്തിയത്.
അഞ്ച് വർഷത്തിനു ശേഷം ഈസ്റ്റേണിനെയും ഏറ്റെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

