ഏതാനും ദിവസങ്ങളിലെ ഇടിവിന് ശേഷം രാവിലെ നേരിയ തോതിൽ ഉയർന്ന സ്വർണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 100 രൂപ താഴ്ന്ന് 11,400 രൂപയിലും പവന് 800 രൂപ താഴ്ന്ന് 91,200 രൂപയിലുമാണ് വിലയിടിഞ്ഞത്.
3 ദിവസംകൊണ്ട് 5,640 രൂപ ഇടിഞ്ഞശേഷമാണ് രാവിലെ വില ഉയർന്നത്. എങ്കിലും വിപണിയിൽ വില താഴാനുള്ള സമ്മർദം അതിശക്തമായിരുന്നു.
രാവിലെ ഗ്രാമിന് വില 35 രൂപ ഉയര്‍ന്ന് 11,500 രൂപയും പവൻ 280 രൂപ ഉയർന്ന് 92,000 രൂപയുമായതാണ് ഉച്ചയ്ക്ക് വീണ്ടും താഴേയ്ക്ക് പോയത്. ഈയാഴ്ചയുടെ തുടക്കത്തിൽ പവൻ എക്കാലത്തെയും റെക്കോർഡായ 97,360 രൂപയിലും ഗ്രാം 12,170 രൂപയിലും എത്തിയിരുന്നു.
വ്യാപാരയുദ്ധം അവസാനിപ്പിക്കാനും വ്യാപാരക്കരാറിൽ എത്താനുമായി യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നത് പ്രതീക്ഷയായെങ്കിലും ചില അപ്രതീക്ഷിത തിരിച്ചടികൾ വന്നതാണ് സ്വർണ വിലയെ പെട്ടെന്ന് സ്വാധീനിച്ചത്.
സ്വർണ വില രാവിലെ ഉയർന്നതോടെ ഇനിയും ഉയർന്നാലോ എന്ന ആശങ്കയിൽ തിരക്കിട്ട് രാവിലെ സ്വർണം വാങ്ങിയവർക്ക് വിലയിലെ തിരിച്ചിറക്കം ആഘാതമായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 80 രൂപ കുറഞ്ഞ് 9,320 രൂപയായി.വെള്ളിവില ഗ്രാമിന് 165 രൂപയിൽ മാറ്റമില്ലാതെ തുടരുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

