കൊച്ചി ∙ ‘3.75 ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ നിങ്ങൾക്കൊരു ബേസ് മോഡൽ മാരുതി എസ്പ്രസോ വാങ്ങാം. 2019ൽ ഞങ്ങൾ ഈ കാർ വിപണിയിലിറക്കുമ്പോൾ വിറ്റ വിലയെക്കാൾ കുറവാണിത്.
ഇനിയെന്തിന് സെക്കൻഡ് ഹാൻഡ് കാറുകൾ നോക്കണം. വാഗൺആർ പോലും 5 ലക്ഷത്തിന് കിട്ടും’ – മാരുതിയുടെ അരീന ഷോറൂമിൽ കസ്റ്റമർ എക്സിക്യൂട്ടീവ് കാർ വാങ്ങാനെത്തുന്നവരോട് പുതിയ കാറുകളുടെ ഓഫറുകൾ വ്യക്തമായി പറയുകയാണ്.
ജിഎസ്ടി ഇളവിന്റെ ഫലങ്ങൾ പ്രത്യക്ഷത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് കാർ വിപണിയിലാണ്.
എല്ലാ കാർ കമ്പനികളും ഉത്സവകാലം പ്രമാണിച്ച് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതോടെ ഇന്ത്യൻ കാർ വിപണിയിൽ ഇത് തകർപ്പൻ വിൽപനക്കാലമാണ്. കേരളത്തിൽ മാത്രം മാരുതിയുടെ നെക്സ– അരീന ഷോറൂമുകളിൽ 1500ലേറെ ബില്ലിങ്ങാണ് ആദ്യ ദിവസം നടന്നത്.
ചില ഷോറൂമുകളിൽ തിരക്ക് കൂടിയതോടെ ഓൾട്ടോ വെയ്റ്റിങ് ലിസ്റ്റിലാണ്. കാർ കിട്ടാൻ 7 ദിവസമെടുക്കും.
മാരുതിക്ക് ദേശീയ തലത്തിൽ ആദ്യ ദിവസം വന്നത് 80,000 അന്വേഷണങ്ങളാണ്. തിങ്കളാഴ്ച മാരുതി ഡെലിവറി നടത്തിയത് 30,000 കാറുകളും.
35 വർഷത്തിനിടെ മാരുതിയുടെ ഏറ്റവും വലിയ പ്രതിദിന വിൽപനയാണിത്.
ഹ്യുണ്ടായ് ആദ്യ ദിനം ചെയ്തത് 11000 പുതിയ കാറുകളുടെ ബില്ലിങ്ങാണ്. ടാറ്റ മോട്ടോഴ്സിന് ലഭിച്ചത് 25000 അന്വേഷണങ്ങളാണ്.10000 കാറുകളാണ് ടാറ്റ തിങ്കളാഴ്ച ഡെലിവറി നടത്തിയത്.
കാർ ഷോറൂമുകളിലേക്ക് പുതിയ വാഹനങ്ങൾ തേടി കസ്റ്റമേഴ്സ് വ്യാപകമായി എത്തിത്തുടങ്ങിയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
‘2020 മുതൽ ഇന്ത്യൻ കാർ വിപണിയിൽ പലതരം റഗുലേറ്ററി വ്യവസ്ഥകളും നടപ്പിലായി. ബിഎസ് 4ൽ നിന്ന് ബിഎസ് 6 ലേക്കാണെത്തിയത്.
എയർബാഗുകളും എബിഎസുമെല്ലാം എത്തി. അതെല്ലാം വാഹനവില കൂടാനും കാരണമായി.
ഇപ്പോൾ വില 2019ലെ നിരക്കിൽ എത്തിനിൽക്കുന്നു. വിലക്കയറ്റത്തോതു പരിഗണിച്ചാൽ ഇത്രയും കുറഞ്ഞവിലയിൽ കാർ കിട്ടുന്ന മറ്റൊരു രാജ്യമുണ്ടാകില്ല.’–പ്രമുഖ കമ്പനിയുടെ ജനറൽ മാനേജർ ചൂണ്ടിക്കാട്ടി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]