
കൊച്ചി∙ ഫെഡറൽ ബാങ്കിന്റെ പുതിയ എംഡിയും സിഇഒയുമായി കെ.വി.എസ് മണിയൻ ചുമതലയേറ്റു. ശ്യാം ശ്രീനിവാസൻ വിരമിച്ച ഒഴിവിലേക്കാണു നിയമനം.
ബാങ്കിതര ധനകാര്യസ്ഥാപനമായിരുന്ന കോട്ടക് മഹീന്ദ്ര ബാങ്കിനെ രാജ്യത്തെ മുൻനിര ബാങ്കാക്കി മാറ്റിയ മണിയന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങിലും ധന മാനേജ്മെന്റിലും ദീർഘകാലത്തെ പ്രവൃത്തി പരിചയമുണ്ട്. വാരാണസി ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദവും മുംബൈയിലെ ജംനലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് എംബിഎയും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]