
കൊച്ചി∙ അടുത്തകാലത്തായി റെക്കോർഡ് വർധനയാണ് സ്വർണനിരക്കിൽ ഉണ്ടായിട്ടുള്ളത്. അഞ്ചു വർഷം മുൻപ്, 2020 ജൂലൈ 23ന് ഗ്രാമിന് 4675 രൂപയും പവന് 37400 രൂപയുമായിരുന്നു സ്വർണവില.
വിലവർധന ഇരട്ടിയിലേറെ. 2000 ജൂലൈയിൽ ഗ്രാമിന് 400 രൂപയും പവന് 3200 രൂപയും ആയിരുന്നു വില.
കഴിഞ്ഞ വർഷം ഇതേദിവസം പവന് 51,960 രൂപയും ഗ്രാമിന് 6495 രൂപയുമായിരുന്നു വില.
ഒരു വർഷത്തിനിടെ വർധിച്ചത് യഥാക്രമം 23,080, 2885 രൂപ. കഴിഞ്ഞ ഏഴു മാസത്തിനിടെയുള്ള വർധനയാകട്ടെ പവന് 17,840 രൂപയും ഗ്രാമിന് 2230 രൂപയും.
ഈ വർഷം ജനുവരി ഒന്നിന് ഗ്രാമിന് 7150 രൂപയും പവന് 57,200 രൂപയുമായിരുന്നു സ്വർണവില.
കഴിഞ്ഞ അഞ്ചു വർഷം; വർധന 35,000 രൂപ
2000 മുതൽ 2005 വരെയുള്ള 5 വർഷം കൊണ്ട് പവൻ വിലയിൽ 1338 രൂപയുടെ വർധനയുണ്ടായപ്പോൾ പിന്നീടുള്ള അഞ്ചു വർഷം ഏകദേശം അഞ്ചര മടങ്ങാണു വില വർധിച്ചത്. 2015–2020 കാലഘട്ടത്തിൽ വർധന 12,000 രൂപയ്ക്കു മുകളിലെത്തി.
എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ പവന് 35,000 രൂപയിലധികമാണ് വർധിച്ചത്.
2000 മുതലുള്ള വർഷങ്ങളിൽ സംസ്ഥാനത്തെ ഒരു പവൻ സ്വർണ വില (മാർച്ച് 31ലെ കണക്കുപ്രകാരം) വർധന ബ്രാക്കറ്റിൽ.
വർഷം പവൻ വില
2000– 3212
2005– 4550 (വർധന 1338 രൂപ)
2010– 12280 (7730 രൂപ)
2015– 19760 (7480 രൂപ)
2020–32000 (12,240 രൂപ)
2025– 67400 (35,400 രൂപ)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]