
നിക്ഷേപകരായി അമിതാഭ് ബച്ചൻ മുതൽ ടൈഗർ ഷ്റോഫ് വരെയുള്ള ബോളിവുഡ് സൂപ്പർതാര നിരകൾ. നിക്ഷേപമാകട്ടെ ലക്ഷങ്ങളും കോടികളും.
ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവയ്ക്കുംമുൻപേ താരമാണ് ഒരു കമ്പനി. പേര് ശ്രീ ലോട്ടസ് ഡവലപ്പേഴ്സ്.
വൻതുക നിക്ഷേപമിറക്കിയിട്ടും ബോളിവുഡിന്റെ സൂപ്പർതാരങ്ങൾക്ക് ഇതുവരെ നേട്ടമൊന്നും കിട്ടിയിട്ടില്ല. പക്ഷേ, ഓഹരി വിപണിയിൽ കമ്പനി ലിസ്റ്റ് ചെയ്യുന്നതോടെ ഇവരെ കാത്തിരിക്കുന്നത് ‘ബംപർ ലോട്ടറി’ ആയിരിക്കുമെന്നാണ് വിലയിരുത്തൽ.
ഐപിഒ വിശേഷം
ജൂലൈ 30ന് ആരംഭിച്ച് ഓഗസ്റ്റ് ഒന്നുവരെ നീളുന്നതാണ് കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ).
അർഹരായവർക്ക് ഓഗസ്റ്റ് 4ന് ഓഹരികൾ ഡിമാറ്റ് അക്കൗണ്ടിൽ അലോട്ട് ചെയ്തേക്കും. ഓഗസ്റ്റ് ആറിന് ലിസ്റ്റിങ് (ഓഹരി വിപണിയിൽ വ്യാപാര ആരംഭം) പ്രതീക്ഷിക്കുന്നു.
മുംബൈ ആസ്ഥാനമായ ഈ ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനി ഐപിഒ വഴി 792 കോടി രൂപയുടെ സമാഹരണമാണ് ഉന്നമിടുന്നത്. ഓഹരിക്ക് 140-150 രൂപയാണ് ഐപിഒയിൽ വില (ഇഷ്യൂ വില).
കാത്തിരിക്കുന്ന നേട്ടം
നിക്ഷേപിച്ച സമയത്തെ വിലയും ഐപിഒ വിലയും തമ്മിൽ മാറ്റമില്ലാത്തതിനാലാണ് നിലവിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നേട്ടമില്ലാത്തത്.
2024ൽ പ്രൈവറ്റ് പ്ലേസ്മെന്റ് (സ്വകാര്യ നിക്ഷേപകർക്കുള്ള ഓഹരി വിൽപന) വഴിയായിരുന്നു ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയത്. അന്നും വില ഓഹരിക്ക് 150 രൂപയായിരുന്നു.
ഐപിഒയിലും 150 രൂപതന്നെ.
എന്നാൽ, ഐപിഒയ്ക്ക് ശേഷം ഉയർന്ന വിലയ്ക്കാണ് ലിസ്റ്റ് ചെയ്യുന്നതെങ്കിൽ നിക്ഷേപകർക്കത് വൻ നേട്ടമാകും. ലിസ്റ്റിങ് ദിനത്തിലേക്കാണ് ഇപ്പോൾ ഏവരുടെയും ഉറ്റുനോട്ടവും.
ലിസ്റ്റിങ്ങിന് മുന്നേ അനൗദ്യോഗികമായി ഓഹരി വ്യാപാരം നടക്കുന്ന ഗ്രേ മാർക്കറ്റിൽ നിലവിൽ കമ്പനിയുടെ ഓഹരികൾക്ക് 40-50 രൂപ അധികവിലയുണ്ട് (ജിഎംപി/ഗ്രേ മാർക്കറ്റ് പ്രീമിയം). അതായത്, ഇതേ നേട്ടം നിലനിർത്തിയാൽതന്നെ ഓഹരികൾക്ക് 190-200 രൂപയ്ക്ക് ലിസ്റ്റ് ചെയ്യാനാകും.
നിക്ഷേപകർക്ക് ഓഹരി ഒന്നിന് 40-50 രൂപ നേട്ടവും കിട്ടും. പ്രമുഖ ഓഹരി നിക്ഷേപകൻ ആശിഷ് കചോലിയയും കമ്പനിയിൽ 50 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.
ശ്രീ ലോട്ടസിൽ പ്രമുഖരുടെ നിക്ഷേപം
(തുക രൂപയിൽ)
ആശിഷ് കചോലിയ – 50 കോടി
അമിതാഭ് ബച്ചൻ – 10 കോടി
ഷാറുഖ് ഖാൻ – 10.1 കോടി
അജയ് ദേവ്ഗൻ – 57.5 കോടി
ഏക്താ കപൂർ – 2 കോടി
ജീതേന്ദ്ര കപൂർ – 1.5 കോടി
ഹൃതിക് റോഷൻ – 1.1 കോടി
രാകേഷ് റോഷൻ – 1.1 കോടി
ടൈഗർ ഷ്റോഫ് – 50 ലക്ഷം
മനോജ് ബാജ്പേയ് – 10 ലക്ഷം
തുഷാർ കപൂർ – 1.5 കോടി
സാജിദ് നാദിയാവാല – 1 കോടി
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]