
ആന്ധ്രപ്രദേശിൽ ലുലു ഗ്രൂപ്പിന്റെ എല്ലാ നിക്ഷേപ പദ്ധതികൾക്കും സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വിശാഖപട്ടണത്തെ ഷോപ്പിങ് മാൾ ഉൾപ്പെടെ ആന്ധ്രയിൽ പ്രഖ്യാപിച്ച വമ്പൻ പദ്ധതികൾ യാഥാർഥ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.
യൂസഫലിയും പറഞ്ഞു. ആന്ധ്രാപ്രദേശിൽ നടന്ന യുഎഇ ആന്ധ്ര ഇൻവെസ്റ്റോപ്പിയ ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചന്ദ്രബാബു നായിഡു.
വിശാഖപട്ടണത്തെ ഷോപ്പിങ് മാളിനു പുറമെ വിജയവാഡയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം, ഹൈപ്പർമാർക്കറ്റുകൾ തുടങ്ങിയ പദ്ധതികളാണ് സംസ്ഥാനത്ത് ലുലു ഗ്രൂപ്പ് നടപ്പാക്കുന്നത്.
അമരാവതിയിലും ലുലുവിന്റെ നിക്ഷേപപദ്ധതി വേണമെന്ന് ചന്ദ്രബാബു നായിഡു യൂസഫലിയോട് അഭ്യർഥിച്ചു.
വിശാഖപട്ടണത്തെ ഷോപ്പിങ് മാൾ യാഥാർഥ്യമാകുമ്പോൾ 8,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് യൂസഫലി പറഞ്ഞു. ഭക്ഷ്യസംസ്കരണം കേന്ദ്രം ആരംഭിക്കുന്നത് കർഷകർക്കും നേട്ടമാകും.
ആന്ധ്രയിൽ നിന്നുള്ള പഴം, പച്ചക്കറികൾ മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള ലുലു സ്റ്റോറുകളിൽ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയവാഡയിൽ നടന്ന നിക്ഷേപസംഗമത്തിൽ യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയും വ്യവസായ പ്രമുഖരും ഉൾപ്പെടെ സംബന്ധിച്ചു. ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി, ഹരിതോർജം, സീപോർട്ട്, ലോജിസ്റ്റിക്സ്, ഷിപ്പ് ബിൽഡിങ്, ഡിജിറ്റൽ, എഐ, സ്പേസ്, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നത് സംഗമത്തിൽ ചർച്ചയായി.
ഇന്ത്യ-യുഎഇ ബന്ധം ശക്തമാണെന്നും യുഎഇയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]