
കേരളത്തിന്റെ ‘സ്വന്തം’ വിമാനക്കമ്പനികൾ എന്ന പെരുമയോടെ ഉയരുന്ന
എൽ ഹിന്ദ് എയറിനും തിരിച്ചടിയായി വിമാനങ്ങൾ പാട്ടത്തിനു നൽകുന്ന വിദേശ കമ്പനികളുടെ നിലപാട്. വിമാനം പാട്ടത്തിന് നൽകണമെങ്കിൽ 12 മാസത്തെ വാടക മുൻകൂറായി കെട്ടിവയ്ക്കണമെന്നാണ് വിദേശ കമ്പനികളുടെ ആവശ്യം.
അല്ലെങ്കിൽ 200 കോടി രൂപ ബാങ്ക് ബാലൻസ് കാണിക്കണം.
നിലവിൽ പറക്കൽ അനുമതി നേടുന്ന നടപടിക്രമങ്ങളുടെ മൂന്നാംഘട്ടത്തിലുള്ള എയർ കേരളയ്ക്കും
4-ാം ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ സ്വന്തമായി ഒരു വിമാനമെങ്കിലും ഉണ്ടെന്ന് കാണിക്കണം. അല്ലെങ്കിൽ ഡിജിസിഎയിൽ നിന്ന് പറക്കൽ അനുമതി അഥവാ ‘എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്’ (എഒസി) ലഭിക്കില്ല.
ഈ രണ്ടു വിമാനക്കമ്പനികൾക്ക് പുറമെ ഉത്തർപ്രദേശ് ആസ്ഥാനമായ ശംഖ് എയർ എന്ന പുതിയ കമ്പനിയും പ്രതിസന്ധി നേരിടുകയാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
അൽ ഹിന്ദ് എയറിനും എയർ കേരളയ്ക്കും 2024ൽ തന്നെ കേന്ദ്രസർക്കാരിൽ നിന്ന് അനുപതിപത്രം (എൻഒസി) ലഭിച്ചിരുന്നു. 2025 ജൂണോടെ പ്രവർത്തനം തുടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു ഇരു കമ്പനികളും.
എയർ കേരളയ്ക്ക് കഴിഞ്ഞ മേയിൽ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട് അസോസിയേഷനിൽ (അയാട്ട) നിന്ന് വിമാന സർവീസിനുള്ള എയർലൈൻ കോഡും ലഭിച്ചിരുന്നു. കെഡി (KD) എന്ന കോഡാണ് ലഭിച്ചത്.
ജൂണിൽ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് കരുതിയതെങ്കിലും ഇപ്പോഴും വൈകുകയാണ്.
കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് തുടക്കത്തിൽ സർവീസ് നടത്തുകയും അടുത്തവർഷത്തോടെ ഗൾഫ് മേഖലയിലേക്കും മറ്റും വിദേശ സർവീസുകളും ആരംഭിക്കുകയുമായിരുന്നു എയർ കേരള, അൽ ഹിന്ദ് എയർ എന്നിവയുടെ ലക്ഷ്യം.
ഗോ ഫസ്റ്റ് ഉൾപ്പെടെ ഇന്ത്യയിൽ ചില കമ്പനികൾ പാപ്പരത്ത നടപടിയിലേക്ക് ഉൾപ്പെടെ വീണ പശ്ചാത്തലത്തിലാണ് വിമാനം പാട്ടത്തിന് നൽകുന്ന വിദേശ കമ്പനികളുടെ കടുംപിടിത്തം. വിഷയത്തിൽ എയർ കേരള, അൽ ഹിന്ദ് എയർ എന്നിവയുടെ പ്രതികരണം തേടിയെങ്കിലും ലഭ്യമായിട്ടില്ല.
എയർ കേരള കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിൽ ഹെഡ് ഓഫിസ് തുറന്നിരുന്നു.
ഓഫിസ് ഉൾപ്പെടെ തുറക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്ത കമ്പനികൾക്ക് ശമ്പളയിനത്തിൽ വൻതുക ചെലവും വരുന്നുണ്ട്. പ്രവർത്തനം തുടങ്ങിയാലേ വരുമാനവും ലഭ്യമായി തുടങ്ങൂ എന്നതിനാൽ അനുമതി വൈകുന്നത് കമ്പനികൾക്ക് സാമ്പത്തിക ബാധ്യതയുമാകുന്നു.
വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന നിലപാട് കമ്പനികൾക്കുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]