
താൽക്കാലിക വിരാമം. നാളെ (ജൂലൈ 25) നടത്താനിരുന്ന സംസ്ഥാന ബന്ദ് വ്യാപാരികൾ പിൻവലിച്ചു.
ബേക്കറികൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരങ്ങൾ സാധാരണപോലെ പ്രവർത്തനവും തുടങ്ങി.
നേരത്തേ, കർണാടക സംസ്ഥാന വാണിജ്യനികുതി വകുപ്പ് 6,000ഓളം ചെറുകിട വ്യാപാരികൾക്ക് നോട്ടിസ് അയച്ച പശ്ചാത്തലത്തിലായിരുന്നു വ്യാപാരികൾ യുപിഐ ബഹിഷ്കരണത്തിലേക്ക് കടന്നതും 25ന് ബന്ദ് നടത്തുമെന്ന് പ്രഖ്യാപിച്ചതും.
പ്രതിവർഷം 40 ലക്ഷം രൂപയിലധികമാണ് വിറ്റുവരവെങ്കിൽ വ്യാപാരി ജിഎസ്ടി റജിസ്ട്രേഷൻ എടുക്കണമെന്നാണ് ചട്ടം.
യുപിഐ സേവനദാതാക്കളിൽ നിന്ന് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 13,000ഓളം വ്യാപാരികളുടെ വിറ്റുവരവ് 40 ലക്ഷം രൂപയിലധികമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ വിശദീകരണം തേടിയാണ്
അയച്ചത്.
ഇതിൽ പ്രതിഷേധിച്ചായിരുന്നു യുപിഐ ബഹിഷ്കരണവും ബന്ദിന് ആഹ്വാനവും.
നോട്ടിസ് കിട്ടാത്ത കച്ചവടക്കാരും കടകളിൽ ‘യുപിഐ ഇല്ല’ എന്ന ബോർഡ് വച്ചത് വിപണിയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ചില ബേക്കറികളാകട്ടെ പ്രതിഷേധ സൂചകമായി ചായ, കാപ്പി, ചെറുകടികൾ എന്നിവയുടെ വിൽപനയും നിർത്തിയിരുന്നു.
നോട്ടിസ് അയച്ച നടപടി പിൻവലിക്കാമെന്ന് സർക്കാരിൽ നിന്ന് ഇറപ്പുകിട്ടിയതിനാലാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കി.
മുൻകാല പ്രാബല്യത്തോടെ നികുതി ഈടാക്കാനുള്ള നോട്ടിസ് പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ചർച്ചയിൽ വാഗ്ദാനം ചെയ്തുവെന്ന് വ്യാപാരികൾ പറഞ്ഞു. 2021-22 മുതൽ 2023-24 വരെയുള്ള യുപിഐ ഇടപാടുകളാണ് വാണിജ്യനികുതി വകുപ്പ് ശേഖരിച്ചതും ഇതുകണക്കാക്കി വിശദീകരണം തേടി നോട്ടിസ് അയച്ചതും.
അതേസമയം, വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നും ആരോടും ഉടനടി നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും നികുതിവകുപ്പ് വ്യക്തമാക്കിയെങ്കിലും വ്യാപാരികൾ പ്രതിഷേധം കടുപ്പിച്ചു. തുടർന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]