
ആഭരണപ്രിയരെയും വ്യാപാരികളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി ഇന്നലെ കത്തിക്കയറിയ
ഇന്നു തകിടംമറിഞ്ഞു. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 95 രൂപ ഉയർന്ന് വില 9,380 രൂപയും പവനു 760 രൂപ ഉയർന്ന് 75,040 രൂപയുമായിരുന്നു.
ഗ്രാം വില 9,350 രൂപയും പവൻ 75,000 രൂപയെന്ന നാഴികക്കല്ലും തകർത്തത് ചരിത്രത്തിലാദ്യം. ഇന്നുപക്ഷേ, കയറിയതിനേക്കാൾ തിരിച്ചിറങ്ങുന്നതാണ് കാഴ്ച.
ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9,255 രൂപയിലും പവന് 1,000 രൂപ ഇടിഞ്ഞ് 74,040 രൂപയിലുമെത്തി.
യുഎസിലെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വം, ഡോളറിന്റെ വീഴ്ച, തീരുമാനമാകാതെ നീളുന്ന യുഎസ്-യൂറോപ്യൻ യൂണിയൻ വ്യാപാരചർച്ച തുടങ്ങിയ ഘടകങ്ങളുടെ കരുത്തിലായിരുന്നു ഇന്നലെ സ്വർണവിലയുടെ തേരോട്ടം. ഇന്നു സാഹചര്യം മാറിമറിഞ്ഞു.
∙ ജപ്പാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി യുഎസ് വ്യാപാരക്കരാറിലെത്തി.
യൂറോപ്യൻ യൂണിയനുമായും വൈകാതെ ഡീൽ പ്രഖ്യാപിച്ചേക്കും
∙ യുഎസ് കടപ്പത്ര ആദായനിരക്ക് അഥവാ ട്രഷറി യീൽഡ്, യുഎസ് ഓഹരി വിപണികൾ എന്നിവ നേട്ടത്തിലായി. യുഎസ് ഡോളറും നഷ്ടം കുറച്ചു.
∙ ഇന്നലെ ഔൺസിന് 3,420 ഡോളറും കടന്നുകുതിച്ച രാജ്യാന്തര സ്വർണവില ഇന്നു 3,378 ഡോളർ വരെയിറങ്ങി.
ഫലത്തിൽ, സാഹചര്യങ്ങൾ പ്രതികൂലമായതോടെ സ്വർണവില താഴുകയായിരുന്നു. ഉയർന്ന വില മുതലെടുത്ത് ലാഭമെടുപ്പ് തകൃതിയായതും വിലയെ താഴേക്കുനയിച്ചു.
∙ കേരളത്തിൽ വില ഇടിയുമെന്ന് ഇന്നത്തെ ‘
’ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
തിരിച്ചുകയറാൻ വെമ്പൽ
അതേസമയം, രാജ്യാന്തര സ്വർണവില തിരിച്ചുകയറ്റത്തിനുള്ള സൂചനയാണ് നൽകുന്നത്.
3,378 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 3,383 ഡോളറിലാണ്. ഒരുഘട്ടത്തിൽ 50 ഡോളറോളം നഷ്ടം നേരിട്ടെങ്കിലും ഇപ്പോൾ നഷ്ടം വെറും 5 ഡോളർ മാത്രം.
വില വീണ്ടും 3,400 ഡോളർ തിരിച്ചുപിടിക്കുകയും 3,440 ഡോളർ എന്ന പ്രതിരോധ ലെവൽ ഭേദിക്കുകയും ചെയ്താൽ ആ കുതിപ്പ് 3,500 ഡോളറിലേക്ക് നീളാമെന്നാണ് നിരീക്ഷകരുടെ വാദം. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില വീണ്ടും കുതിച്ചുകയറും.
പവൻ ഒരുപക്ഷേ 76,000 രൂപയും ഭേദിക്കാം.
∙ കുതിപ്പ് വീണ്ടെടുക്കാനാവാതെ ഇടിവാണ് തുടരുന്നതെങ്കിൽ ആ വീഴ്ച രാജ്യാന്തരവിലയെ 3,300 ഡോളറിനും താഴെയെത്തിച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്.
∙ ഉദാഹരണത്തിന്, യുഎസിൽ സമീപഭാവിയിൽ പലിശനിരക്ക് കുറയാതിരിക്കുക, യുഎസ്-യൂറോപ്യൻ, യുഎസ്-ഇന്ത്യ വ്യാപാര ഡീലുകൾ ഉടൻ പ്രഖ്യാപിക്കുക എന്നിങ്ങനെ സാഹചര്യങ്ങളുണ്ടായാൽ സ്വർണവില കൂടുതൽ ഇടിയാമെന്നും നിരീക്ഷകർ പറയുന്നു.
∙ ഡോളറിന്റെ തിരിച്ചുകയറ്റവും സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുകയും വില താഴുകയും ചെയ്യും.
18 കാരറ്റും വെള്ളിയും
കേരളത്തിൽ ഇന്നു ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ ഇടിഞ്ഞ് 7,625 രൂപയായി. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 126 രൂപ.
ഇന്നലെ വെള്ളിവില റെക്കോർഡ് 127 രൂപയിലെത്തിയിരുന്നു.
∙ സംസ്ഥാനത്ത് മറ്റു ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണത്തിനു വില ഗ്രാമിന് 105 രൂപ കുറഞ്ഞ് 7,590 രൂപയാണ്. വെള്ളി വില മാറ്റമില്ലാതെ 125 രൂപ.
∙ 14 കാരറ്റ് സ്വർണവില ഗ്രാമിന് 5,995 രൂപയിൽ നിന്ന് 5,915 രൂപയിലേക്കും 9 കാരറ്റ് സ്വർണവില ഗ്രാമിന് 3,860 രൂപയിൽ നിന്ന് 3,810 രൂപയിലേക്കും കുറഞ്ഞു.
പൊന്നിന് ഇന്ന് എന്തു നൽകണം?
ഇന്നലെ റെക്കോർഡും തകർത്ത് പവൻ കുതിച്ചതോടെ പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും കൂടിച്ചേർത്തുള്ള വാങ്ങൽവിലയും കുത്തനെ കൂടിയിരുന്നു.
3 ശതമാനമാണ് ജിഎസ്ടി. ഹോൾമാർക്ക് ഫീസ് 53.10 രൂപ.
പണിക്കൂലി 3% മുതൽ 35% വരെയൊക്കെയാകാം.
∙ ഇന്നലെ മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ തന്നെ ഒരു പവൻ ആഭരണത്തിന്റെ വാങ്ങൽവില 81,211 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണാഭരണത്തിന് 10,152 രൂപയും.
∙ ഇന്നു പവന്റെ വാങ്ങൽവില 80,129 രൂപയായും ഗ്രാമിന്റേത് 10,016 രൂപയായും കുറഞ്ഞിട്ടുണ്ട്.
∙ കർക്കടകമാസം പൊതുവേ വിവാഹം ഉൾപ്പെടെയുള്ള വിശേഷാവസരങ്ങളില്ലാത്ത ‘പഞ്ഞമാസം’ ആയതും അതേസമയം, വില റെക്കോർഡ് പുതുക്കി മുന്നേറിയതും വ്യാപാരികളെയും ബാധിച്ചിരുന്നു.
∙ ഉപഭോക്താക്കളാകട്ടെ വിലകുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പിന്റെ മനോഭാവത്തിലാണെന്ന് വ്യാപാരികൾ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]