
ആദ്യമായി ആദായനികുതി ഈടാക്കാൻ ഒമാൻ, അതിസമ്പന്നരെ ബാധിക്കും, സാധാരണക്കാരായ പ്രവാസികൾക്ക് ആശങ്ക വേണ്ട| NRIs in Oman from Kerala| Manorama Online Sampadyam
2028 ഓടെ ഒമാൻ രാജ്യത്തെ അതിസമ്പന്നരിൽ നിന്ന് ആദായനികുതി സമാഹരിക്കാൻ തയാറെടുക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി ഒമാനാണ് ജനങ്ങളിൽ നിന്ന് ആദായ നികുതി ശേഖരിക്കാന്‍ ചുവട് വയ്ക്കുന്നത്.
ഈ നീക്കം മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കളും ഉയരുന്നുണ്ട്. 42,000 റിയാൽ ( 109,000 ഡോളർ ) വാർഷിക വരുമാനമുള്ളവരായിരിക്കും 5 ശതമാനമെന്ന ഈ ടാക്സ് ബ്രാക്കറ്റിൽ വരികയെന്നറിയുന്നു.
രാജ്യത്തെ വരുമാനമുണ്ടാക്കുന്ന ജനങ്ങളിലെ ഒരു ശതമാനം ആയിരിക്കും ഇത്തരത്തിൽ നികുതി പരിധിയിൽ വരിക. പല പ്രമുഖ പ്രവാസി മലയാളികളും ഈ പരിധിക്കുള്ളിൽ വരാനിടയുണ്ട്. എണ്ണയാണ് എല്ലാം അസംസ്കൃത എണ്ണയാൽ സംപുഷ്ടമായ ഒമാൻ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ എണ്ണയിലധിഷ്ഠിതമായിരുന്നു ഇതുവരെ.
എന്നാൽ ഇനി മുതൽ വരുമാന സ്രോതസിനായി എണ്ണയെ അമിതമായി ആശ്രയിക്കുന്നതിന് പകരം സാമൂഹ്യ സുരക്ഷ ചെലവുകൾക്കുൾപ്പടെ അധിക മാർഗം കണ്ടെത്തുന്നതിനായാണ് ആദായ നികുതി ഏർപ്പെടുത്താനുള്ള തീരുമാനമെന്ന് ഒമാൻ ഇക്കോണമി മന്ത്രി സഹിദ് ബിൻ മുഹമ്മദ് അൽ സക്രി കഴിഞ്ഞ ദിവസം അറിയിച്ചു. സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഈ പരിഷ്ക്കാരം മറ്റ് ഗൾഫ് രാജ്യങ്ങൾക്കും ഈ ദിശയിൽ നീങ്ങാൻ പ്രേരണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗൾഫ് കോർപ്പറേഷൻ കൗൺസി(ജിസിസി)ലിൽ ഉൾപ്പെടുന്ന ആറ് രാജ്യങ്ങളും നിലവിൽ ആദായ നികുതി ഈടാക്കുന്നില്ല. ഗൾഫിലേയ്ക്ക് തൊഴിൽ തേടിയെത്തുന്ന മലയാളികൾ ഉൾപ്പടെ എല്ലാ വിദേശികൾക്കും പ്രധാന ആകർഷണമായിരുന്നു ഇത്.
നികുതി അതിസമ്പന്നർക്ക് എന്നാൽ അതിസമ്പന്നർക്ക് മാത്രമേ ഈ ആദായ നികുതി ബാധ്യത വരൂ എന്നതിനാൽ ബഹുഭൂരിപക്ഷം വരുന്ന പ്രവാസികളും ഈ നീക്കത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായ വി ആർ സുബിൻ പറയുന്നു. വിദഗ്ധ പ്രവാസി പ്രൊഫഷണലുകളില്‍ 42,000 റിയാലിനുമേൽ പ്രതിവർഷം വരുമാനമുള്ളവർ 5 ശതമാനം നികുതി നൽകണം.
ഒമാനിലെ വരുമാനത്തിന് മാത്രം നികുതി നൽകിയാൽ മതി എന്നതിനാൽ മറ്റ് രാജ്യങ്ങളിലെ അവരുടെ ആദായത്തെ ബാധിക്കുകയുമില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു. നിലവിലിപ്പോൾ ഒമാനിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന 6.8 ലക്ഷത്തിലേറെ പ്രവാസികൾ തങ്ങളുടെ വരുമാനം 42,000 റിയാലിനുള്ളിൽ ആണോ എന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
ഒപ്പം ഇന്ത്യയ്ക്ക് ചില രാജ്യങ്ങളുമായുള്ള ഇരട്ട നികുതി സമ്പ്രദായം ബാധകമല്ലാത്തതിനാൽ ഒമാനിലെ നികുതി അടവിന് ഇന്ത്യയിൽ ടാക്സ് ക്രെഡിറ്റിന് അപേക്ഷിക്കുകയും ചെയ്യാം.
2028ൽ ഇത് നടപ്പാകുമ്പോൾ ഇളവുകൾ നേടിയെടുക്കാന്‍ ഇത്തരം തയാറെടുപ്പുകൾ സഹായിക്കും. നിലവിലിപ്പോൾ ഗൾഫ് രാജ്യങ്ങളിൽ യുഎഇ മാത്രമാണ് കോർപ്പറേറ്റ് നികുതി ഇനത്തിൽ കോർപ്പറേറ്റുകളിൽ നിന്നെങ്കിലും നാമമാത്ര നികുതി ഈടാക്കുന്നത്.
ലോകമൊട്ടാകെ അസംസ്കൃത എണ്ണയോടുള്ള ആശ്രിതത്വം കുറഞ്ഞു വരുന്നതും ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നതും തങ്ങളുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന വിലയിരുത്തലാണ് ജിസിസി രാജ്യങ്ങളെ വരുമാനത്തിന്റെ കാര്യത്തിൽ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും സ്കാൻഡിനേവ്യൻ രാജ്യങ്ങളുമൊക്കെ കനത്ത ആദായ നികുതി ജനങ്ങളിൽ നിന്ന് ഈടാക്കുമ്പോഴും ഗൾഫ് രാജ്യങ്ങൾ ആദായ നികുതി ഏർപ്പെടുത്തിയിരുന്നില്ല.
English Summary: Oman will implement an income tax in 2028, affecting only a small percentage of high-income earners (above 42,000 Omani Rials). This move diversifies Oman’s economy away from oil dependence and is unlikely to significantly impact most expats.
p-g-suja mo-business-incometax mo-news-world-countries-oman 2fa5rb7hbqfap03h4e48cf762-list mo-nri 7q27nanmp7mo3bduka3suu4a45-list d46knenvnosekbiq06icg5157 mo-nri-gcc
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]