കോഴിക്കോട് ∙ മുൻനിര റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ 400-ാമത് ഷോറൂം നോയിഡയില്‍ ആരംഭിച്ചു. സെക്ടര്‍18ലാണ് പുതിയ ഷോറൂം ആരംഭിച്ചത്. ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി വീരാന്‍കുട്ടി, ഗ്രൂപ്പ് സി എം ഒ സലീഷ് മാത്യു, റീട്ടെയില്‍ ഓപ്പറേഷന്‍ ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി കെ സിറാജ്, നോര്‍ത്ത് റീജിയണല്‍ ഹെഡ് എന്‍ കെ ജിഷാദ്, മറ്റ് മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.‌

13 രാജ്യങ്ങളില്‍ സാന്നിധ്യം

ഇന്ത്യയിലുടനീളവും ആഗോളതലത്തിലും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലബാര്‍ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. നിലവില്‍ 13 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് 63,000 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. സമീപ ഭാവിയില്‍ വിറ്റുവരവ് 78,000 കോടി രൂപയായി വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിട്ടുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15 രാജ്യങ്ങളിലേക്കും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലേക്കും 3 കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ട് 60 ഷോറൂമുകള്‍ തുറക്കാനും ആഭരണ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ടന്ന്  മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. ഗ്രൂപ്പിന് കീഴിലുള്ള മാനേജ്‌മെന്റ് ടീം അംഗങ്ങളുടെ എണ്ണം 27,250 ആയി വര്‍ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

English Summary:

Malabar Gold & Diamonds opens its 400th showroom in Noida, marking a significant milestone in its expansion strategy. The company aims to reach ₹78,000 crore in revenue and expand its global presence to 15 countries.