
സ്വർണം വാങ്ങാൻ വൈകിയെത്തിയവർക്ക് കോളടിച്ചു; ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞ് സ്വർണ വില; പവന് താഴ്ന്നത് 1,000 രൂപയിലേറെ | സ്വർണ വില | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – gold price down in Kerala | Gold Kerala | Kerala Gold Price | Today’s gold price | gold rate | Manorama Online
സ്വർണാഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം സമ്മാനിച്ച് ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,095 രൂപയും പവന് 60 രൂപ കുറഞ്ഞ് 72,760 രൂപയുമായി.
ഇതോടെ ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് കുറഞ്ഞത് 135 രൂപ; പവന് 1,080 രൂപ. സ്വർണം വാങ്ങാൻ ഉച്ചയ്ക്കുശേഷം ജ്വല്ലറികളിലെത്തിയവർക്ക് കൂടുതൽ നേട്ടം.
രണ്ടാഴ്ചയ്ക്കുശേഷമാണ് പവൻവില 73,000 രൂപയ്ക്ക് താഴെയാകുന്നത്. ഈ മാസം 14ന് റെക്കോർഡ് തൊട്ടിരുന്നു.
അന്നു വിൽപന ഗ്രാമിന് 9,320 രൂപയിലും പവന് 74,560 രൂപയിലുമായിരുന്നു. എന്താണ് സ്വർണവില രാവിലെയും ഉച്ചയ്ക്കുമായി ഇടിയാൻ കാരണം? വിശദാംശം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഉച്ചയ്ക്ക് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7,490 രൂപയായി. രാവിലെ 60 രൂപ കുറഞ്ഞിരുന്നു.
മറ്റു ചില ജ്വല്ലറികൾ ഈടാക്കുന്നത് ഗ്രാമിന് 7,460 രൂപയാണ്. ഇവരും രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 110 രൂപ കുറച്ചു.
അസോസിയേഷനുകൾക്കിടയിലെ ഭിന്നതയാണ് 18 കാരറ്റ്, വെള്ളി വിലകളുടെ വ്യത്യാസത്തിനും കാരണം. ചില ജ്വല്ലറികളിൽ വെള്ളിക്കു വില ഗ്രാമിന് 119 രൂപയും മറ്റു ജ്വല്ലറികളിൽ 116 രൂപയുമാണ്.
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (3-35%) എന്നിവയും ചേരുമ്പോഴേ സംസ്ഥാനത്ത് സ്വർണാഭരണ വിലയാകൂ. രാവിലെ സ്വർണം വാങ്ങിയവർ പണിക്കൂലി 5% കണക്കാക്കിയാൽ ഒരു പവൻ ആഭരണത്തിന് കൊടുത്തത് 79,264 രൂപയായിരുന്നു.
ഒരു ഗ്രാം സ്വർണാഭരണത്തിന് 9,908 രൂപയും. ഉച്ചയ്ക്ക് വില വീണ്ടും കുറഞ്ഞതോടെ, പവന് വാങ്ങൽവില 78,745 രൂപയായി.
അതായത് രാവിലത്തെ വാങ്ങൽവിലയേക്കാൾ 520 രൂപയുടെ നേട്ടം. ഒരു ഗ്രാം ആഭരണവില 65 രൂപ കുറഞ്ഞ് 9,843 രൂപയുമായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala Gold Price: gold price drops again in Kerala, silver remains steady. mo-business-gold mo-business-business-news mo-business-commodity-price 7q27nanmp7mo3bduka3suu4a45-list mo-business-goldpricetoday 6u09ctg20ta4a9830le53lcunl-list 4puoctvlkn43637ot39lrjta0
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]