ശക്തമായ വിൽപനകൾക്കു ശേഷമുള്ള തിരിച്ചുവരവ് തുടങ്ങിയിരിക്കുകയാണ് വിപണി. നടപ്പു സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ കൂടി അനുകൂലമാകുന്നതോടെ ഇനിയുള്ള മാസങ്ങളിൽ മുന്നേറ്റം ശക്തമാകുമെന്നു വിലയിരുത്താം.
അതിനാൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഇടിവിന്റെ ഈ അവസരം നിക്ഷേപകർ പരമാവധി ഉപയോഗപ്പെടുത്തുക. ഏറ്റവും മികച്ച ഓഹരികൾ സമാഹരിച്ച് സ്വന്തം പോർട്ട്ഫോളിയോ മികച്ചതാക്കുക.
വാറൻ ബഫറ്റിന്റെ വാക്കുകൾ ഓർക്കുക: ‘വില ഇടിയുമ്പോഴാണ് നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല അവസരം.’ നിക്ഷേപശൈലി മാറ്റിയാൽ ഓഹരി വിപണിയിലെ ഏത് ഇടിവിനെയും മറികടന്ന് 5–10 വർഷ കാലയളവിൽ നല്ല നേട്ടം ഉറപ്പാക്കാം. അതിനായി ഇപ്പോൾ ചെയ്യാവുന്ന ചിലതുണ്ട്: ∙ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കാം ഒരു ആസ്തിയിലോ മേഖലയിലോ അമിതമായി നിക്ഷേപിക്കാതിരിക്കുക.
സുരക്ഷിതമായ ആസ്തികളായ സ്വർണം, കടപ്പത്രം എന്നിവ ഉപയോഗിച്ച് ഹെഡ്ജിങ് നടത്താം. ∙ കാര്യങ്ങൾ പഠിക്കുക വിപണിയുമായി ബന്ധപ്പെട്ട
വിവരങ്ങൾ ശരിയായും കൃത്യമായും സമയത്തും മനസിലാക്കുക. കേന്ദ്രബാങ്കുകളുടെ നയങ്ങളും വിദേശ നിക്ഷേപ സ്ഥാപനങ്ങളെയും വിലയിരുത്തുക. ∙ വേണ്ട, പാനിക് സെല്ലിങ് വിപണിയിൽ ഇടിവുണ്ടായാൽ എല്ലാവർക്കും ഒപ്പം പേടിച്ചു വിൽക്കുക എന്നത് നിങ്ങൾ ചെയ്യരുത്.
ഈ പാനിക് സെല്ലിങ് ഒഴിവാക്കിയാൽതന്നെ ഓഹരിയിലെ നഷ്ടം വലിയ രീതിയിൽ കുറയ്ക്കാം. എല്ലാവരും വാങ്ങുമ്പോൾ നിങ്ങൾ വിൽക്കുക, എല്ലാവരും വിൽക്കുമ്പോൾ വാങ്ങുക എന്ന വിപണിയുടെ അടിസ്ഥാന പ്രമാണം പാലിക്കുക.
∙ ലിക്വിഡിറ്റി ഉറപ്പാക്കുക എപ്പോഴും ഒരു എമർജൻസി ഫണ്ട് കരുതുക. അങ്ങനെയെങ്കിൽ കനത്ത വിലിയിടിവിൽ ഓഹരികൾ വിറ്റ് മാറേണ്ടിവരില്ല, കാത്തിരിക്കാനാകും.
അതുവഴി നഷ്ടം നികത്തി നേട്ടം ഉറപ്പാക്കാം. ∙ ദീർഘകാലത്തേക്കു നിക്ഷേപിക്കുക ഹ്രസ്വകാല ആവശ്യത്തിനായി വച്ചിരിക്കുന്ന തുകയെടുത്ത് ഒരിക്കലും ഓഹരിയിൽ നിക്ഷേപിക്കരുത്. അഞ്ചോ അതിലധികമോ വർഷത്തേക്കു നിക്ഷേപിച്ചാൽ മികച്ച ഇന്ത്യൻ ഓഹരികളിൽ നല്ല നേട്ടമെടുക്കാം.
അതുപോലെ പെട്ടെന്നു പണമുണ്ടാക്കാമെന്ന ലക്ഷ്യത്തോടെയുള്ള നിക്ഷേപവും ഒഴിവാക്കുക. ∙ എസ്ഐപി തുടരുക ഇടിവിൽ ഓഹരി വിൽക്കരുത് എന്നതുപോലെതന്നെ പ്രധാനമാണ് തിരുത്തലുണ്ടായാൽ എസ്ഐപി നിർത്തരുത് എന്നതും. ∙ തിരുത്തലുകളിൽ വാങ്ങുക- സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചിരുന്ന മികച്ച ഓഹരികൾ കുറഞ്ഞ വിലയ്ക്കു വാങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്തുക.
മികച്ച ഓഹരികളുടെ പോർട്ട്ഫോളിയോ തയാറാക്കി ഓരോ ഇടിവിലും കഴിയുന്നത്ര തുക നിക്ഷേപിക്കാം.
ലേഖകൻ AAA Profitന്റെ മാനേജിങ് ഡയറക്ടറാണ്
സമ്പാദ്യത്തിന്റെ ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്
വാട്സാപ്പ് നമ്പർ : 9207749142
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]