കഴിഞ്ഞ വർഷം പവന് ഒരുലക്ഷം രൂപ കടന്ന സ്വർണവില എപ്പോഴായിരിക്കും ഒന്നര ലക്ഷത്തിലേക്ക് കുതിക്കുന്നത്. നിലവിലെ അവസ്ഥയിൽ വലിയ കാലതാമസമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് സ്വർണവില മുന്നേറുന്നതും. സംസ്ഥാനത്തെ സ്വർണവില ഇന്നും വർധിച്ചു.
ഗ്രാമിന് 135 രൂപ കൂടി 14,150 രൂപയാണ് പുതിയ വില. പവന് 1,080 രൂപയുടെ വർധനയോടെ വില1,16,320 രൂപയിലെത്തി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ തീരുവ ഭീഷണിയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ വഷളായതും രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർത്തുകയാണ്.
നിലവിൽ ഔൺസിന് 5,000 ഡോളറിന് തൊട്ടടുത്താണ്, കൃത്യമായി പറഞ്ഞാൽ 4,988.56 ഡോളർ, സ്വർണവില. അവധി കഴിഞ്ഞ് വിപണി വീണ്ടും തുറക്കുമ്പോൾ വില ഇനിയും വർധിക്കുമെന്നാണ് സൂചന.
അതിനിടെ, സ്വർണത്തിന്റെ ലക്ഷ്യവില പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ ഉയർത്തിയിട്ടുണ്ട്.
വില ഇക്കൊല്ലം തന്നെ 5,400 ഡോളർ പിന്നിടുമെന്നാണ് ഗോൾഡ്മാൻ സാച്ചസിന്റെ പുതിയ പ്രവചനം. എന്നാൽ അധികം വൈകാതെ വില 6,000 ഡോളറിലെത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനം.
ഡിമാൻഡ് കൂടുന്നതും ലഭ്യത കുറയുന്നതും വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ.
ഒന്നര ലക്ഷത്തിലേയ്ക്ക്?
കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സ്വർണവില പവന് ഒരുലക്ഷം രൂപ കടന്നത്. ഇപ്പോഴത്തെ പ്രവചനങ്ങൾ ശരിയാണെങ്കിൽ വില അധികം വൈകാതെ പവന് ഒന്നര ലക്ഷം രൂപയിലേക്ക് കടക്കും.
കേരളത്തിൽ സ്വർണവില പവന് ഇക്കൊല്ലം മാത്രം 18,000 രൂപയിലധികം വർധിച്ചു.
18 കാരറ്റ് സ്വർണം ഇന്ന് ഗ്രാമിന് 115 രൂപ വർധിച്ച് 12,025 രൂപയിലെത്തി. ചില ജ്വല്ലറികളിൽ 11,945 രൂപയ്ക്കും വിൽക്കുന്നുണ്ട്.
വെള്ളിയിൽ ഊഹക്കച്ചവടം
രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 103.3 ഡോളറെന്ന നിലയിലാണ് വെള്ളി വില.
സംസ്ഥാനത്ത് ഗ്രാമിന് 335 രൂപ. ഡിമാൻഡ് വർധിച്ചതും വരവ് കുറഞ്ഞതും വെള്ളി വില വർധിക്കാനുള്ള അനുകൂല ഘടകങ്ങളാണ്.
എന്നാൽ വെള്ളി നിക്ഷേപത്തിന് നിക്ഷേപകർ തിരക്ക് കൂട്ടുന്നത് ഊഹക്കച്ചവടത്തിന് കാരണമാകുന്നുണ്ടോയെന്ന് സാമ്പത്തിക സ്ഥാപനങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ 2025ല്‍ 147 ശതമാനം വർധിച്ച വെള്ളി വില ഇക്കൊല്ലം ഇതിനോടകം 40 ശതമാനത്തോളം കൂടിയിട്ടുണ്ട്.
ഇന്ന് 10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ ഒരു പവൻ സ്വര്‍ണാഭരണം വാങ്ങാൻ 1,31,850 രൂപയെങ്കിലും വേണ്ടി വരും.
നികുതിയും ഹോൾമാർക്കിങ് ചാർജും ചേര്‍ന്നുള്ള തുകയാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

