ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റ് കാജ കല്ലാസ്. ചൈന, റഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കരാർ സഹായിക്കുമെന്നും അവർ പറഞ്ഞു. എല്ലാ കരാറുകളുടെയും മാതാവെന്ന വിശേഷണത്തോടെയാണ് ഇന്ത്യ – യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ സാധ്യമാകുന്നത്.
തിങ്കളാഴ്ച നടക്കുന്ന റിപബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി യൂറോപ്യൻ യൂണിയൻ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ചില കാര്യങ്ങളിൽ സമവായത്തിലെത്താനുണ്ടെങ്കിലും ജനുവരി 27ന് കരാർ ഒപ്പിടുമെന്നാണ് വിവരം.
ഇന്ത്യ–ഇയു കരാർ 200 കോടി ആളുകളുടെ പുതിയ വിപണിയാണ് തുറക്കുന്നതെന്നും കല്ലാസ് പറഞ്ഞു.
ലോക ജിഡിപിയുടെ നാലിലൊന്നാണിത്. കരാർ നിക്ഷേപവും വളര്‍ച്ചയും കൂട്ടാൻ സഹായിക്കും.
ഇരുരാജ്യങ്ങളിലെയും കമ്പനികൾക്ക് മികച്ച അവസരമാണിത്. സ്വതന്ത്ര വ്യാപാരം ഭീഷണിയായ സാഹചര്യത്തിൽ റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു.
ഇന്ത്യയുമായി വ്യാപാരത്തിന് പുറമെ പ്രതിരോധം, മാരിടൈം സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലയിലും സഹകരിക്കാനുള്ള ഒരുക്കത്തിലാണ് യൂറോപ്യൻ യൂണിയൻ.
ചോരപ്പുഴ
ഇന്ത്യൻ ഓഹരി വിപണിയിൽ കഴിഞ്ഞ വാരം ഒഴുകിയത് ചോരപുഴ. സെൻസെക്സും നിഫ്റ്റിയും ശരാശരി രണ്ട് ശതമാനം വീതം ഇടിഞ്ഞു.
നിക്ഷേപകരുടെ സമ്പത്തിൽ 16 ലക്ഷം രൂപയോളം കുറവു വന്നെന്നും കണക്ക്. കനത്ത വിൽപന സമ്മർദത്തോടെയാണ് വാരത്തിന്റെ തുടക്കം.
ഇടയ്ക്ക് മെച്ചപ്പെട്ടുവെന്ന് തോന്നിച്ചെങ്കിലും കരടികളുടെ ആക്രമണം കനത്തതായിരുന്നു.
2,032.65 പോയിന്റ് സെൻസെക്സിനും 645.7 പോയിന്റുകൾ നിഫ്റ്റിയ്ക്കും കുറവ് വന്നു. വിദേശ നിക്ഷേപകരുടെ ഓഹരി വിൽപനയും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതും കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത മൂന്നാം പാദ ഫലങ്ങളുമാണ് വിപണിയ്ക്ക് തിരിച്ചടിയായത്.
രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലാദ്യമായി 92 കടന്നതും പോയവാരം തന്നെ.
ഗ്രീന്‍ലൻഡ് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ പുതിയ തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസ് വിപണിയിൽ കനത്ത നഷ്ടമുണ്ടായിരുന്നു. ഇതിൽ നിന്ന് തിരിച്ചുവരാൻ സൂചികകൾക്ക് കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസം നാസ്ഡാക്ക് 0.28 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
എസ് ആൻഡ് പി 0.33 ശതമാനവും ഡോ 0.58 ശതമാനം നേട്ടത്തിലായി.
യൂറോപ്യൻ വിപണികളും പോയ വാരം നഷ്ടത്തിലായെന്നാണ് കണക്കുകൾ പറയുന്നത്. പ്രമുഖ സൂചികകളെല്ലാം ഇടിവിലാണ് ക്ലോസ് ചെയ്തത്.
എന്നാൽ വെള്ളിയാഴ്ച മിക്ക ഏഷ്യൻ ഓഹരികളും നേട്ടത്തിലായിരുന്നു. ടെക് കമ്പനികളിൽ വാങ്ങൽ വർധിച്ചതും അടിസ്ഥാന പലിശ നിരക്ക് നിലനിർത്താൻ ബാങ്ക് ഓഫ് ജപ്പാൻ തീരുമാനിച്ചതുമാണ് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
വിപണിയെ സ്വാധീനിച്ചതെന്ത്
ഗ്രീൻലൻഡ് ഏറ്റെടുക്കാൻ അനുവദിച്ചില്ലെങ്കിൽ എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ഫെബ്രുവരി ഒന്ന് മുതൽ തീരുവ വർധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി.
ട്രംപിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ ഒരുമിച്ചത് തർക്കം രൂക്ഷമാക്കി. ഓഹരി വിപണികൾ കൂപ്പുകുത്തി.
സ്വര്‍ണവും വെള്ളിയും കുതിച്ചു. എന്നാൽ തൊട്ടുപിന്നാലെ ട്രംപ് നിലപാട് മാറ്റി.
ഇതോടെ വിപണികളിൽ നേരിയ ആശ്വാസമായെങ്കിലും ആശങ്ക അകന്നിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഓഹരി വിപണി അവധിയാണ്. ചൊവ്വാഴ്ചയാണ് ഇനി വ്യാപാരം.
കേന്ദ്രബജറ്റിനെ തുടർന്ന് ഫെബ്രുവരി ഒന്ന് ഞായറാഴ്ച വിപണി പ്രവർത്തിക്കും. ഇന്ത്യ–ഇയു വ്യാപാര കരാറും അടുത്ത വാരം വിപണിയ്ക്ക് നിർണായകമാകും.
സ്വർണം 5,600 ഡോളറിലേക്ക്
രാജ്യാന്തര വിപണിയിൽ സ്വർണവും വെള്ളിയും നിലവിൽ റെക്കോർഡിലാണ്.
സ്വർണം ഔൺസിന് 1.61 ശതമാനം നേട്ടത്തിൽ 4,988.56 ഡോളറിലും വെള്ളി ഔൺസിന് 103.3 ഡോളറിലും. വൈകാതെ 5,000 ഡോളർ ഭേദിക്കുന്ന സ്വർണം ഇക്കൊല്ലം തന്നെ 5,600 ഡോളറിലെത്തുമെന്നാണ് പ്രവചനം.
6,000 ഡോളറിലെത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന സൂചനയും ഡോളറിന്റെ വിനിമയ നിരക്ക് ഉയരുന്നതും നിർണായകമാണ്.
സംസ്ഥാനത്ത് 1,15,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കയറ്റത്തിലാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

