ന്യൂഡൽഹി∙ ഇന്ത്യ–ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ 2 ഘട്ടമായി നടപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. ഇരുരാഷ്ട്രങ്ങളുടെയും വ്യാപാര മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന വിധത്തിലാകും കരാർ.
സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിനുള്ള ടേംസ് ഓഫ് റഫറൻസിൽ വ്യാഴാഴ്ച ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചിരുന്നു. വ്യാപാരക്കരാർ ചർച്ചയ്ക്കായി ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രയേലിൽ എത്തിയിരുന്നു.
തീരുവയുള്ളതും തീരുവ ഇല്ലാത്തതുമായ ഉൽപന്നങ്ങളുടെ ഉഭയകക്ഷി വ്യാപാരം സുഗമമാക്കാൽ, നിക്ഷേപം നടത്താനുള്ള സൗകര്യമൊരുക്കൽ, കസ്റ്റംസ് നടപടിക്രമങ്ങള്‍ ലളിതമാക്കൽ, സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള സഹകരണം വർധിപ്പിക്കൽ, സേവന മേഖലയിലെ വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയാണ് ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെടുന്നത്.
ടെൽ അവീവിൽ 50 ബില്യൻ ഡോളർ ചെലവിൽ മെട്രോ പദ്ധതി സ്ഥാപിക്കാനൊരുങ്ങുകയാണ് ഇസ്രയേൽ.
അണ്ടർഗ്രൗണ്ട് ടണൽ ഉൾപ്പെടുന്ന പദ്ധതിയാണിത്. ഇന്ത്യയിലെ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കരാർ നേടാനാകുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ 20ലേറെ നഗരങ്ങളിൽ മെട്രോ സാന്നിധ്യമുള്ളത് മന്ത്രി ചൂണ്ടിക്കാട്ടി.
ഇസ്രയേലിന്റെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2024-25 സാമ്പത്തിക വർഷം ഇസ്രയേലിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 52 ശതമാനം ഇടിഞ്ഞിരുന്നു.
2023–24ൽ 4.52 ബില്യൻ യുഎസ് ഡോളറായിരുന്ന കയറ്റുമതി, 2024–25ൽ 2.14 ബില്യൻ ഡോളറായാണ് ഇടിഞ്ഞത്. ഇസ്രയേലിൽ നിന്നുള്ള ഇറക്കുമതിയും ഇക്കാലയളവിൽ 26.2 ശതമാനം ഇടിഞ്ഞിരുന്നു.
വജ്രം, പെട്രോളിയം ഉൽപന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് പ്രധാനമായും ഉഭയകക്ഷി വ്യാപാരത്തിൽ കൂടുതലായുള്ളതെങ്കിലും, സമീപ വർഷങ്ങളിൽ ഇലക്ട്രോണിക് മെഷീനുകൾ, ഹൈടെക് ഉൽപന്നങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലെ വ്യാപാരത്തിൽ വർധന ഉണ്ടായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

