ന്യൂയോർക്ക്∙ കോവിഡ് 19 സൃഷ്ടിച്ച ആഘാതം മറികടന്ന് കുതിപ്പ് നടത്തിയ ഒരേയൊരു സമ്പദ്വ്യവസ്ഥ ഇന്ത്യ. ഈ നേട്ടത്തെ പുകഴ്ത്തി ഹാർവഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ജേസൺ ഫർമൻ എക്സിൽ കുറിച്ച വാക്കുകൾ ചർച്ചയാകുന്നു.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ 2019 മുതലുള്ള ജിഡിപി വളർച്ചാ ശതമാനത്തിന്റെ ചാർട്ട് പങ്കുവച്ചാണ് എക്സ് പോസ്റ്റിൽ ജേസൺ ഫർമൻ ഇന്ത്യയെ പുകഴ്ത്തിയത്.
യുഎസ്, റഷ്യ, ചൈന, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ കോവിഡ് കാലത്തെയും കോവിഡിനു ശേഷമുള്ള ജിഡിപി വളർച്ചയുടെയും ഗ്രാഫാണ് അദ്ദേഹം പങ്കുവച്ചത്. കോവിഡിനെ തുടർന്ന് എല്ലാ സമ്പദ്വ്യവസ്ഥകളും നെഗറ്റീവ് വളർച്ചയാണ് കാണിച്ചത്.
കോവിഡിൽ ഏറ്റവും വലിയ ആഘാതമുണ്ടായതായി യഥാർഥ ജിഡിപി ചാർട്ടിൽ കാണിക്കുന്നതും ഇന്ത്യയ്ക്കാണ്.
How some geopolitically relevant economies are doing relative to their pre-COVID trends. ഇന്ത്യൻ ജിഡിപി വളർച്ചാനിരക്ക് 25% താഴേക്കു പോയപ്പോൾ യുഎസ് 10%, റഷ്യ 10%, യൂറോപ്യൻ രാജ്യങ്ങൾ 15%, ചൈന 12% എന്നിങ്ങനെയാണ് ഇടിവു നേരിട്ടത്.
എന്നാൽ, കോവിഡിനു ശേഷം അതിശക്തമായി തിരിച്ചുകയറിയ ഇന്ത്യ 2023ൽ തന്നെ ട്രെൻഡ്ലൈൻ മറികടന്നു. 2025 പകുതിയോടെ ഇന്ത്യയുടെ ജിഡിപി വളർച്ചാ ശതമാനം 5ലേക്ക് കുതിച്ചു.
എന്നാൽ, മറ്റു രാജ്യങ്ങളുടേത് ഇപ്പോഴും നെഗറ്റീവ് വളർച്ചാ നിരക്കിൽ തുടരുകയാണ്.
‘‘ഭൗമ രാഷ്ട്രീയ പ്രസക്തിയുള്ള ചില സമ്പദ്വ്യവസ്ഥകൾ കോവിഡിനു മുമ്പുള്ള സാഹചര്യത്തെ അപേക്ഷിച്ച് എങ്ങനെ പ്രകടനം നടത്തുന്നുവെന്നു നോക്കാം’’ എന്നാണ് ജേസൺ ഫർമൻ താരതമ്യ ചാർട്ട് പങ്കുവച്ചുകൊണ്ട് പറഞ്ഞത്. ഇതിൽ കോവിഡിനു മുമ്പുള്ള ജിഡിപി വളർച്ചാശതമാനം തിരിച്ചുപിടിച്ച് കുതിക്കുന്നത് ഇന്ത്യ മാത്രം.
ഇന്ത്യ 5 ശതമാനത്തിനു മുകളിൽ കുതിച്ചപ്പോൾ യുഎസ് ഇപ്പോഴും നെഗറ്റീവ് 2 ശതമാനത്തിലാണ് വളർച്ച.
ചൈനയുടെ വളർച്ചാശതമാനം മൈനസ് 5 ശതമാനമാണ്. യുക്രെയ്ൻ യുദ്ധത്തിൽ സാമ്പത്തികമായി തിരിച്ചടിയേറ്റ റഷ്യയുടെ ജിഡിപി വളർച്ചാനിരക്ക് ഇപ്പോഴും മൈനസ് 8 ശതമാനം.
യൂറോപ്യൻ രാഷ്ട്രങ്ങൾ മൈനസ് 3 ശതമാനത്തിലുമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

