ന്യൂഡൽഹി ∙ നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ വ്യാപാരരംഗത്ത് ഇന്ത്യയും യുഎസും വൈകാതെ ധാരണയിലെത്തിയേക്കും.
ഇതുവഴി നിലവിൽ യുഎസ് ഇന്ത്യയ്ക്കുമേൽ ചുമത്തിയിരിക്കുന്ന 50% തീരുവ 15–16% ശതമാനമായി കുറച്ചേക്കുമെന്നാണ് സൂചന.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതായിരുന്നു യുഎസിനെ ഏറ്റവുമധികം പ്രകോപിപ്പിച്ചത്. തുടക്കത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിലും ക്രമേണ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചേക്കും.
പകരം യുഎസിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങും.
ഒരുകാലത്ത് യുഎസിൽ നിന്ന് 2,500 കോടി ഡോളറിന്റേതായിരുന്ന എണ്ണ ഇറക്കുമതി ഇപ്പോൾ 1,300 കോടി ഡോളറിന്റേതു മാത്രമാണ്. അതുകൊണ്ട് ഏകദേശം 1,500 കോടി ഡോളറിന്റെ അധിക ഇറക്കുമതിക്ക് തടസ്സമില്ലെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിരീക്ഷണം.
ഒരാഴ്ച മുൻപ് യുഎസിലെത്തിയ ഇന്ത്യൻ പ്രതിനിധി സംഘം ഇതുസംബന്ധിച്ച സൂചന നൽകിയെന്നാണ് വിവരം.
യുഎസിൽ നിന്നുള്ള ചോളം, സോയ ഇറക്കുമതിയിലും ഇന്ത്യ ഇളവ് നൽകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കാർഷികമേഖല തുറന്നുനൽകണമെന്നതായിരുന്നു യുഎസിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
എന്നാൽ കർഷകപ്രക്ഷോഭം അടക്കം മുന്നിൽക്കണ്ട് ഇന്ത്യ ഇതിൽ കാർക്കശ്യം തുടരുകയായിരുന്നു.
ഇരട്ടിത്തീരുവ പൂർണമായും ബാധകമായിരുന്ന സെപ്റ്റംബറിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ ജൂലൈയെ അപേക്ഷിച്ച് ഏകദേശം 31 ശതമാനത്തിന്റെ ഇടിവുണ്ടായിയിരുന്നു.
ജൂലൈയിൽ 801.2 കോടി ഡോളറായിരുന്നു യുഎസിലേക്കുള്ള കയറ്റുമതിയെങ്കിൽ സെപ്റ്റംബറിൽ ഇത് 546.56 കോടി ഡോളറായി കുറഞ്ഞു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞതോതിലുള്ള കയറ്റുമതിയാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

