വാഷിങ്ടൻ ∙ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഗംഭീര വ്യാപാരക്കരാറിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കും ലോകത്തിനാകെത്തന്നെയും പ്രയോജനകരമായ വ്യവസ്ഥകളായിരിക്കും കരാറിലുണ്ടാകുകയെന്നും ട്രംപ് പറഞ്ഞു.
ചൈന, റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചുകൊണ്ട് യുഎസിനെ ഭീഷണിപ്പെടുത്തുന്നു.
അതേസമയം, യുഎസ് തീരുവയുടെ പേരിൽ ചൈനയെ ഭീഷണിപ്പെടുത്തുന്നു. എന്നാൽ, ഷി ജിൻ പിങ്ങുമായുള്ള ബന്ധം മികച്ചതാണെന്നും ഇത് മികച്ച കരാറിലെത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
ഈ മാസം അവസാനം നടക്കുന്ന ഏഷ്യ പസിഫിക് ഇക്കണോമിക് കോർപറേഷൻ ഉച്ചകോടിയോടനുബന്ധിച്ച് ഷി ജിൻ പിങ്ങുമായി ചർച്ച നടത്തുമെന്നാണ് ട്രംപ് പറയുന്നത്.
അതേസമയം, തീയതി സംബന്ധിച്ചുള്ള വിശദാംശങ്ങൾ ചൈനീസ് ഭരണകൂടം പുറത്തുവിട്ടിട്ടില്ല.
മൊബൈൽ ഫോൺ, ഇലക്ട്രിക് വാഹനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങളുടെ ഉൽപാദനത്തിൽ വൻതോതിൽ മേൽക്കൈയുള്ള ചൈന, ഇവയുടെ കയറ്റുമതിക്കു നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.
ഈ നിയന്ത്രണം ഒഴിവാക്കുക, അമേരിക്കയുടെ സോയാബീൻ വാങ്ങുക തുടങ്ങിയ വ്യവസ്ഥകൾ അംഗീകരിച്ച് ചൈന യുഎസുമായി കരാറുണ്ടാക്കിയില്ലെങ്കിൽ നവംബർ ഒന്നു മുതൽ 100% അധിക നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
റെയർ എർത്ത് മൂലകങ്ങൾ: ഓസ്ട്രേലിയ–യുഎസ് കരാറായി
അപൂർവ ലോഹങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയുമായി കരാറുണ്ടാക്കി യുഎസ്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണു ധാരണ.
850 കോടി ഡോളറിന്റേതാണ് കരാർ. യുഎസ് –ഓസ്ട്രേലിയ ബന്ധം അടുത്ത തലത്തിലേക്ക് ഉയർന്നതായി ആൽബനീസ് പ്രതികരിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

