ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത ആശങ്ക നൽകി
. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കൂടി വില 9,315 രൂപയായി.
ഓഗസ്റ്റ് 11ന് ശേഷം കുറിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. 800 രൂപ വർധിച്ച് 74,520 രൂപയാണ് പവൻ വില.
പണിക്കൂലിയും നികുതിയും ഉൾപ്പെടെ വാങ്ങൽവിലയും ആനുപാതികമായി കൂടുമെന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, മിനിമം 5% പണിക്കൂലി എന്നിവ പ്രകാരംതന്നെ കേരളത്തിൽ ഇന്നൊരു ഗ്രാം സ്വർണാഭരണത്തിന്റെ വില 10,081 രൂപയിലെത്തി. ഒരു പവൻ ആഭരണം വാങ്ങാൻ ഇതുപ്രകാരം 80,650 രൂപയ്ക്കടുത്തും നൽകണം.
പണിക്കൂലി ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് 3 മുതൽ 35% വരെയൊക്കെയാകാം.
എന്തുകൊണ്ട് പൊടുന്നനെ വിലക്കുതിപ്പ്?
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയുടെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് സ്വർണവിലയിൽ ഇന്നു വൻ മുന്നേറ്റത്തിന് കളമൊരുക്കിയത്.
, ഇന്നലെ ജാക്സൺ ഹോൾ സിംപോസിയത്തിൽ നടത്തിയ വാർഷിക പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബർ മുതൽ മാറ്റമില്ലാതെ നിൽക്കുകയാണ് യുഎസിൽ അടിസ്ഥാന പലിശനിരക്ക്. ജനുവരി മുതൽ പ്രസിഡന്റ് ട്രംപ് പലിശ കുറയ്ക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കുലുങ്ങാതിരുന്ന പവൽ, ഇന്നലെ മനസ്സുമാറ്റിയത് പൊന്നിന് വലിയ ആവേശമായി.
പലിശ കുറയുന്നത് ഡോളറും ബോണ്ടിനും തിരിച്ചടിയാണെന്നിരിക്കെ, സ്വർണവില കുതിച്ചുകയറുകയായിരുന്നു.
∙ രാജ്യാന്തരവില ഔൺസിന് 34 ഡോളർ ഉയർന്ന് 3,372 ഡോളറിൽ എത്തി. ∙ യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 98.82ൽ നിന്ന് 97.73ലേക്ക് ഇടിഞ്ഞു.
∙ ഇതോടെ, സ്വർണത്തിന് വില കൂടുകയായിരുന്നു. രാജ്യാന്തര വിപണിയിലെ കുതിപ്പിന്റെ പ്രതിഫലനം കേരളത്തിലും അലയടിച്ചു.
വില ഇനിയും കൂടുമോ?
രാജ്യാന്തരവില വൈകാതെ 3,400 ഡോളർ ഭേദിക്കുമെന്നാണ് പൊതുവിലയിരുത്തൽ.
രാജ്യാന്തരവിലയിൽ ഓരോ ഡോളർ വർധിക്കുമ്പോഴും ആനുപാതികമായി കേരളത്തിൽ ഗ്രാമിന് രണ്ടു-രണ്ടര രൂപ കൂടാം. പുറമെ, ഡോളറിനെതിരെ രൂപയുടെ മൂല്യവും പ്രധാനമാണ്.
രൂപ നഷ്ടത്തിലാണെങ്കിൽ സ്വർണവില വർധനയുടെ ആക്കവും കൂടും. അതായത്, രാജ്യാന്തരവില 3,400 ഡോളർ ഭേദിച്ചാൽ കേരളത്തിൽ പവൻവില വീണ്ടും 75,000 രൂപ കടന്ന് മുന്നേറും.
ഈ മാസം എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് നിലവിലെ റെക്കോർഡ്.
വെള്ളിക്കും പൊൻകുതിപ്പ്
സ്വർണത്തിനൊപ്പം വെള്ളിവിലയും ആവേശക്കുതിപ്പിലാണ്. രാജ്യാന്തരവില ഔൺസിന് 2.08% വർധിച്ച് 38.89 ഡോളറിൽ എത്തി.
കേരളത്തിൽ വില ഗ്രാമിന് രണ്ട് രൂപ ഉയർന്ന് 127 രൂപയും. വെള്ളിയാഭരണങ്ങൾ, പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവർക്കും ഈ വിലക്കയറ്റം തിരിച്ചടിയാണ്.
സംസ്ഥാനത്ത് ഒരുവിഭാഗം വ്യാപാരികൾ വെള്ളിവില ഇന്നു രണ്ടുരൂപ കൂട്ടി 124 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്.
കേരളത്തിൽ ഏതാനും ആഴ്ചകളായി വെള്ളി, 18 കാരറ്റ് സ്വർണം എന്നിവയ്ക്ക് വ്യത്യസ്ത വിലകളാണുള്ളത്. ചില ജ്വല്ലറികളിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 80 രൂപ ഉയർന്ന് 7,645 രൂപയാണ്.
മറ്റു ചില വ്യാപാരികൾ നിശ്ചയിച്ച വില ഗ്രാമിന് 85 രൂപ ഉയർത്തി 7,705 രൂപ. 14 കാരറ്റ് സ്വർണവില ഗ്രാമിന് 65 രൂപ ഉയർന്ന് 5,955 രൂപ.
9 കാരറ്റിന് വില 40 രൂപ ഉയർന്ന് 3,835 രൂപയും.
കേരളത്തിൽ ഇന്നു സ്വർണവില വൻതോതിൽ കൂടുമെന്നും ഇനിയും വില കൂടാനുള്ള സാധ്യതകളാണുള്ളതെന്നും
രാവിലെ വ്യക്തമാക്കിയിരുന്നു. തന്നെ ‘മണ്ടൻ, അമേരിക്കയുടെ ശത്രു, ടൂ ലേറ്റ് പവൽ’ എന്നിങ്ങനെയൊക്കെ വിശേഷിപ്പിച്ച പ്രസിഡന്റ് ട്രംപിന് മുന്നിൽ മുട്ടുമടക്കുകയാണോ ജെറോം പവൽ? റിപ്പോർട്ട്
വായിക്കാം.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]