
ദിവസങ്ങൾ നീണ്ട കയറ്റിറക്കങ്ങൾക്ക് ഒടുവിൽ ബുധനാഴ്ച ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലവസാനിച്ചു.
ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളും യുഎസ് – ജപ്പാൻ വ്യാപാരക്കരാർ നൽകിയ പ്രതീക്ഷകളുമാണ് അത്ര ആശാവഹമല്ലാത്ത കമ്പനി ഫലങ്ങൾക്കിടയിലും വിപണിയെ മുന്നേറ്റത്തിന് സഹായിച്ചത്. ഇന്ത്യ–യുകെ വ്യാപാരക്കരാറിലെ പുരോഗതിയും വിപണിയെ മുന്നേറാന് സഹായിച്ചു.
സെൻസെക്സ് 540 പോയിന്റ് മുന്നേറി 82726 ൽ അവസാനിച്ചു.
നിഫ്റ്റി 159 പോയിന്റ് ഉയർന്ന് 25200 എന്ന നിലയും കടന്നു. 450 പോയിന്റ് ഉയർന്ന ബാങ്ക് നിഫ്റ്റി 57201ലെത്തി.
ബിഎസ്ഇ മിഡ്കാപ് 100 പോയിന്റുയർന്ന് 46,858ല് അവസാനിച്ചു. എന്നാൽ ബിഎസ്ഇ സ്മോൾ കാപ് മാറ്റമില്ലാതെ 55215 ൽ അവസാനിച്ചു.
നേട്ടവും നഷ്ടവുമുണ്ടാക്കിയവർ
ഏറ്റവും കൂടുതൽ മുന്നേറിയത് ടാറ്റാ മോട്ടോഴ്സ് ഓഹരി ആയിരുന്നു.
ഭാരതി എയർടെൽ, ശ്രീറാം ഫിനാൻസ്, അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഫിനാൻസ് ഇവയും മുന്നേറി. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ആണ് ഏറ്റവും നഷ്ടം നേരിട്ടത്.
ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യൂണി ലിവർ എന്നിവയും നഷ്ടത്തിലവസാനിച്ചു. ടെലികോം ഓഹരികൾ ആണ് ഇന്ന് നേട്ടമുണ്ടാക്കിയ മേഖല.
പെട്രോകെമിക്കൽ, ടെക്സ്റ്റൈൽ, ഓട്ടോമൊബൈൽ മേഖലകളും നേട്ടമുണ്ടാക്കി.
വ്യാപാരം അവസാനിക്കാറായപ്പോൾ പുറത്തു വന്ന ഇൻഫോസിസ് ഫലങ്ങൾ വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. കമ്പനി നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 6924 കോടി രൂപയുടെ ലാഭമാണ് നേടിയത്.
മുൻവർഷം ഇതേ കാലയളവിലേക്കാളും 8 ശതമാനം നേട്ടമാണിതെങ്കിലും ഇൻഫോസിസിന്റെ ഓഹരി 12 പോയിന്റ് താഴ്ന്ന് 1558 ലാണ് അവസാനിച്ചത്. അമേരിക്കൻ വിപണിയിൽ ഇന്ന് ടെസ്ല, ഗൂഗിൾ എന്നി വമ്പന്മാരുടെ റിസൾട്ട് പുറത്തു വരും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]