
കൊച്ചി∙ കേരളത്തില സ്റ്റാർട്ടപ്പുകൾക്കും മൂലധന നിക്ഷേപ പദ്ധതികൾക്കുമായി പ്രത്യേക ഫണ്ട് രൂപീകരിക്കാൻ ദുബായിലെ മലയാളി വ്യവസായി.
ബ്യൂമേർക് കോർപറേഷൻ എക്സിക്യൂട്ടീവ് ചെയർമാൻ സിദ്ധാർഥ് ബാലചന്ദ്രൻ തുടക്കത്തിൽ 500 കോടിയുടെ ഫണ്ടാണു ലക്ഷ്യമിടുന്നത്.
ഓൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (എഐഎഫ്) ആയി റജിസ്റ്റർ ചെയ്ത്, വിവിധ നിക്ഷേപ പദ്ധതികളിലും മികച്ച സ്റ്റാർട്ടപ് ആശയങ്ങളിലും നിക്ഷേപം നടത്തുകയാണു ലക്ഷ്യം. കേരളത്തിലെ പദ്ധതികളിൽ മാത്രം മുതൽമുടക്കാൻ രൂപീകരിക്കുന്ന ഫണ്ടിലേക്ക് എൻആർഐ നിക്ഷേപകരും സ്ഥാപനങ്ങളും നിക്ഷേപം നടത്തുമെന്നാണു പ്രതീക്ഷ.
നിലവിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്ന സിദ്ധാർഥിന് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 3% ഓഹരിയും എൻഎസ്ഇയുടെ 0.4% ഓഹരിയുമുണ്ട്.
ബിഎസ്ഇയിലെ ഏറ്റവും വലിയ ഏകാംഗ നിക്ഷേപകനാണ്.
പ്രവാസി ഭാരതീയ സമ്മാനും ദുബായിൽ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അംഗീകാരമായി നൽകുന്ന മുഹമ്മദ് ബിൻ റാഷിദ് മെഡലും ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ ഓഹരി വിപണിയുടെ വളർച്ച ആരംഭിച്ചിട്ടേയുള്ളൂ എന്ന് സിദ്ധാർഥ് ചൂണ്ടിക്കാട്ടി. നിലവിൽ 10 കോടി നിക്ഷേപകർ മാത്രമാണുള്ളത്.
10 വർഷം മുൻപ് 1.2 കോടി നിക്ഷേപകർ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണിത്.
നിലവിലുള്ള നിക്ഷേപകരുടെ എണ്ണം ഏതാനും വർഷങ്ങൾക്കകം ഇരട്ടിയാകുമ്പോൾ വിപണിമൂല്യവും വൻ തോതിൽ ഉയരും. ട്രംപിന്റെ താരിഫ് കടുംപിടിത്തം ഇന്ത്യയെ ബാധിക്കില്ലെന്നും അതിനാൽ സ്വതന്ത്ര വ്യാപാര കരാർ ഓഗസ്റ്റിൽ വന്നില്ലെങ്കിൽ പോലും പേടിക്കാനില്ലെന്നും സിദ്ധാർഥ് അഭിപ്രായപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]