
ന്യൂഡൽഹി∙ 4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിൽ നാളെ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പു വയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടനിലെത്തും.
മേയ് ആദ്യവാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിനുള്ള അന്തിമ ധാരണയായത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ എന്നതും ശ്രദ്ധേയം.
ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഏകദേശം 99% ഇനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കും. പകരം ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90% ഉൽപന്നങ്ങളുടെയും തീരുവ ഇന്ത്യ കുറയ്ക്കും.
10 വർഷത്തിനുള്ളിൽ ഇതിൽ 85% ഇനങ്ങളും തീരുവരഹിതമാകും (ഡ്യൂട്ടി–ഫ്രീ).
ചുരുക്കത്തിൽ ഇരുരാജ്യങ്ങളുടെയും ഉൽപന്നങ്ങൾ അന്യോന്യം കുറഞ്ഞ വിലയ്ക്കു വിൽക്കാൻ കഴിയും. വില കുറയുമെന്നതിനാൽ മറ്റ് രാജ്യങ്ങളുടെ ഉൽപന്നങ്ങളെക്കാൾ ഇവയ്ക്ക് മുൻതൂക്കം ലഭിക്കും.
ഇന്ത്യ–ബ്രിട്ടൻ വ്യാപാരം 2030ൽ നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.
കരാർ പ്രാബല്യത്തിൽ വരണമെങ്കിലും ഇന്ത്യയിൽ കേന്ദ്രമന്ത്രിസഭയുടെയും ബ്രിട്ടനിൽ പാർലമെന്റിന്റെയും അംഗീകാരം വേണം. അതുകൊണ്ട് ഒരു വർഷം വരെയെടുക്കാം.
ഇരുരാജ്യങ്ങളിലും നടന്ന പൊതുതിരഞ്ഞെടുപ്പുകളും ബ്രിട്ടനിലെ ഭരണമാറ്റവുമടക്കം എഫ്ടിഎ ചർച്ചകളിൽ കാലതാമസം വരുത്തിയിരുന്നു.
ഇന്ത്യ–ബ്രിട്ടൻ വ്യാപാരക്കരാർ 2022 ഒക്ടോബറിൽ ഒപ്പുവയ്ക്കാനാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ധാരണയായത്.
എന്നാൽ അകാരണമായി വൈകുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]