
അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധത്തിൽ കൂടുതൽ രാജ്യങ്ങൾ വഴങ്ങുന്നു.
ജപ്പാനുമായുള്ള കരാർ അനുസരിച്ച് 15% ആയിരിക്കും ഇറക്കുമതി തീരുവ. ഇന്തോനേഷ്യയ്ക്ക് 19 ശതമാനം തീരുവയും പുതുക്കി നിശ്ചയിച്ചതായി ഇരു രാജ്യങ്ങളും അറിയിച്ചു.
ഇതേ തുടര്ന്ന് ജപ്പാൻ, യുഎസ് ഉൽപ്പന്നങ്ങൾക്കായി വിപണി തുറന്നു കൊടുക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിൽ ജപ്പാൻ 55,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും തീരുമാനമായി.
ഇത് ജപ്പാനുമായുള്ള എക്കാലത്തെയും ഉയർന്ന ഡീൽ ആണെന്ന് ട്രംപ് അറിയിച്ചു. ഇതേ തുടർന്ന് അമേരിക്കൻ വിപണികൾ നേട്ടത്തിലാണ് അല്പം മുമ്പ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് വ്യാപാരം ആരംഭിച്ച ഏഷ്യൻ വിപണികളും നേട്ടത്തിലാണ് തുടരുന്നത്.
അമേരിക്കൻ സൂചികകളായ ഡൗ ജോൺസും എസ് ആൻഡ് പിയും നേട്ടത്തിൽ അവസാനിച്ചു. എന്നാൽ നാസ്ഡാക് നഷ്ടം നേരിട്ടു.
എഐ സ്റ്റാർട്ട് ഗേറ്റ്, സോഫ്റ്റ് ബാങ്ക് എന്നിവരെല്ലാം നടപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതികളുടെ വലിപ്പം കുറച്ചതാണ് നാസ്ഡാക്കിന് തിരിച്ചടിയായത്.
ഇത് എൻവിഡിയ അടക്കമുള്ള ഓഹരികളെ ബാധിക്കും.
ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിൽ
മുൻനിര ഏഷ്യൻ രാജ്യങ്ങളായ ജപ്പാൻ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ താരിഫ് പ്രഖ്യാപിച്ചത് ഏഷ്യൻ വിപണികൾക്ക് ആശ്വാസമായി. ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജപ്പാന്റെ നിക്കായി കരാറിന്റെ പിൻബലത്തിൽ 2.5 ശതമാനം മുന്നേറി. അതേസമയം ഗിഫ്റ്റ് നിഫ്റ്റി ഫ്യൂച്ചേഴ്സ് 33 പോയിന്റ് താഴെ അവസാനിച്ചത് ഇന്ത്യൻ വിപണികൾക്ക് നെഗറ്റീവ് തുടക്കം നൽകിയേക്കാം.
ജപ്പാൻ വ്യാപാര കരാർ, ഇൻഫോസിസിന്റെ ഇന്ന് ഉച്ചതിരിഞ്ഞ് വരാനിരിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദ റിസൾട്ട്, ഓഹരി വിപണിയിൽ വിദേശനിക്ഷേപകരുടെ ഇന്നത്തെ നീക്കം, ഐ പി ഓ വിപണിയിലെ ഇടപാടുകൾ ഇവയൊക്കെ ആയിരിക്കും ഇന്ന് ഇന്ത്യൻ വിപണിയെ നയിച്ചേക്കാവുന്ന ഘടകങ്ങൾ
ജപ്പാന്റെ നിക്കായി ഉയർന്നതിനു പുറമേ ഡോളറിനെതിരെ ജപ്പാനീസ് യെന്നും ഇന്ന് നേട്ടത്തിലാണ്.
അമേരിക്കൻ റിസൾട്ടുകൾ
ടെസ്ല, ഗൂഗിൾ എന്നിവയുടെ റിസൾട്ടുകൾ ഇന്ന് വരാനിരിക്കുന്നതും അമേരിക്കൻ വിപണിയെയും മറ്റ് ലോക വിപണികളിലെ ഐടി സൂചികകളെയും സ്വാധീനിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]