അനിൽ‌ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉപസ്ഥാപനമായ ജെആർ ടോൾ റോഡ് പ്രൈവറ്റ് ലിമിറ്റഡ് യെസ് ബാങ്കിൽ നിന്നെടുത്ത വായ്പ കാലാവധിക്ക് മുമ്പേ പൂർണമായി തിരിച്ചടച്ചു. 273 കോടി രൂപയുടെ വായ്പയാണ് പലിശസഹിതം തിരിച്ചടച്ചതെന്ന് ഇന്നു സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ കത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വ്യക്തമാക്കി.

റിലയൻസ് ഇൻഫ്രയായിരുന്നു വായ്പയ്ക്ക് ഗ്യാരന്റി (കോർപ്പറേറ്റ് ഗ്യാരന്റർ) നിന്നത്. തിരിച്ചടച്ചതോടെ ഈ വായ്പയിന്മേലുള്ള റിലയൻസ് ഇൻഫ്രയുടെ ബാധ്യതയും മുഴുവനായി നീങ്ങിയെന്ന് കമ്പനി വ്യക്തമാക്കി. ഗ്രൂപ്പിന്റെ കടബാധ്യതകൾ പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചറും ഉപസ്ഥാപനങ്ങളും മുൻകൂറായിത്തന്നെ വായ്പകൾ തിരിച്ചടയ്ക്കാൻ ശ്രമിക്കുന്നത്.

യെസ് ബാങ്കിലെ വായ്പ വീട്ടിയെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ ഇന്ന് എൻഎസ്ഇയിൽ 2.03% ഉയർന്ന് 379.15 രൂപയിലാണ് അവസാന സെഷനിലേക്ക് കടക്കുമ്പോൾ വ്യാപാരം ചെയ്യുന്നത്. വിപണിമൂല്യം 15,000 കോടി രൂപയും കടന്നു. ഇന്നൊരുഘട്ടത്തിൽ ഓഹരിവില 374.70 രൂപവരെ എത്തിയിരുന്നു. ഈ മാസം 11ന് കുറിച്ച 420 രൂപയാണ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Reliance Infra Clears Yes Bank Loan Ahead of Schedule, Share Price Surge