ആഗോള സാമ്പത്തികരംഗത്ത് വീണ്ടും താരിഫ് യുദ്ധത്തിന്റെ (Tariff war) ആശങ്കകൾ വിതച്ച് യുഎസ് പ്രസിഡന്റ് ഡ‍ോണൾഡ് ട്രംപ് (Donald Trump). യൂറോപ്യൻ യൂണിയനിൽ (EU) നിന്ന് യുഎസിലേക്കുള്ള ഉൽപന്നങ്ങൾക്ക് ജൂൺ ഒന്നുമുതൽ 50% ചുങ്കം (Import Tariffs) ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

യുഎസും യൂറോപ്യൻ യൂണിയനും തമ്മിലെ സമവായ ചർച്ചകൾ പൊളിഞ്ഞ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. യൂറോപ്യൻ യൂണിയന്റെ യുക്തിരഹിതമായ നികുതി വ്യവസ്ഥകൾ, അമേരിക്കൻ കമ്പനികൾക്കുമേൽ ചുമത്തുന്ന വമ്പൻ പിഴ, നീതീകരിക്കാനാകാത്ത നിയമങ്ങൾ എന്നിവയെ കുറ്റപ്പെടുത്തിയുള്ള ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിലാണ് ട്രംപ് 50% ചുങ്കം ഈടാക്കുമെന്ന് പ്രഖ്യാപിച്ചത്.

യൂറോപ്യൻ യൂണിയനുമായി ഇടപാടുകൾ ബുദ്ധിമുട്ടേറിയതാണെന്നും പറഞ്ഞ ട്രംപ്, അമേരിക്കയിൽ നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് ചുങ്കം ബാധകമേയല്ലെന്നും അറിയിച്ചിട്ടുണ്ട്. ഇതിനിടെ യുഎസിന് പുറത്തു നിർമിച്ച് യുഎസിൽ‌ വിൽക്കുന്ന ആപ്പിൾ (Apple) ഐഫോണുകൾക്ക് (Iphone) 25% ചുങ്കം ഈടാക്കുമെന്നും ട്രംപ് പറഞ്ഞു. ആപ്പിൾ സിഇഒ ടിം കുക്കിനോട് ഐഫോണുകൾ അമേരിക്കയിൽ തന്നെ നിർമിക്കണമെന്ന് താൻ നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. ഇന്ത്യയിലെന്നല്ല, മറ്റേത് രാജ്യത്തു നിർമിച്ച ഐഫോൺ ആണെങ്കിലും യുഎസിൽ ഇറക്കുമതി ചെയ്താൽ 25% ചുങ്കം ഈടാക്കുമെന്ന് ട്രംപ് പറഞ്ഞു.

യൂറോപ്യൻ യൂണിയനെതിരെയും ആപ്പിളിനെതിരെയും ട്രംപ് താരിഫ് ഭീഷണി മുഴിക്കിയതോടെ ആഗോള സമ്പദ്‍രംഗം വീണ്ടും താരിഫ് യുദ്ധത്തിന്റെ നിഴലിലായി. ഇതോടെ രാജ്യാന്തര കുതിച്ചുകയറ്റം തുടങ്ങി. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റുകൾ വന്നതിനു പിന്നാലെ മാത്രം രാജ്യാന്തര സ്വർണവില ഔൺസിന് 50 ഡോളറിലധികം വർധിച്ച് 3,364 ഡോളർ വരെയെത്തി.

രാജ്യാന്തര വിലയിൽ ഓരോ ഡോളർ വർധിക്കുമ്പോഴും കേരളത്തിലെ സ്വർണവിലയിൽ ഗ്രാമിന് രണ്ടു-രണ്ടര രൂപ കൂടാനിടയുണ്ട്. അതായത്, 50 ഡോളർ ഉയർന്നാൽ പവന് 800 രൂപവരെ കൂടാം. വെള്ളിയാഴ്ച . രാജ്യാന്തരവില നിലവിലെ സ്ഥിതി തുടർന്നാൽ  കേരളത്തിലും വില കുതിച്ചുയരും. കേരളത്തിലെ നിലവിലെ വില സംബന്ധിച്ച് വായിക്കാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Gold Climbs After Trump’s EU and Apple Threats Stoke Trade Fears