
അദാനിയുടെ ടെലികോം സ്വപ്നങ്ങൾ അവസാനിപ്പിക്കുന്നു | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Adani Group Sells 5G Spectrum to Airtel | Malayala Manorama Online News
Chairman and founder of Adani Group, Gautam Adani at Taj Hotel Thiruvananthapuram. 17/08/2015
5 ജി സേവനം നൽകാനായി അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു.
2022ലെ സ്പെക്ട്രം ലേലത്തിനാണ് 212 കോടി രൂപയുടെ സ്പെക്ട്രം അദാനി ഗ്രൂപ്പ് വാങ്ങിയത്. അദാനി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി ഡേറ്റ നെറ്റ്വർക്സാണ് ഭാരതി എയർടെലിന്റെ ഭാഗമായ ഭാരതി ഹെക്സാകോമുമായി ധാരണയായതായി ഇന്നലെ വ്യക്തമാക്കിയത്.
തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും കമ്പനിയുടെ മറ്റു സംവിധാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനായിരുന്നു അദാനി സ്പെക്ട്രം വാങ്ങിയത്. അദാനി 57 കോടി രൂപ ടെലികോം വകുപ്പിന് നൽകിയിട്ടുണ്ട്.
ബാക്കി 150 കോടി ഭാരതി എയർടെലാകും നൽകുക. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Adani Group’s telecom ambitions conclude as Airtel acquires its recently purchased 5G spectrum.
The deal involves a significant sum and marks a shift in the Indian telecom landscape.
mo-business-adanigroup mo-technology-airtel mo-technology-spectrum-auction mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list 3ngcdvsj27l74n7gcjqshekmo9
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]