കൊച്ചി ∙ ലിഫ്റ്റ് വരാൻ പ്രസ് ചെയ്ത് കാത്തിരിക്കുമ്പോൾ നിങ്ങൾക്ക് ബോറടിക്കാറുണ്ടോ? എങ്കിൽ ഇതാ അതിവേഗ ലിഫ്റ്റുകൾ ഇന്ത്യയിലും വരുന്നു. കണ്ണടച്ചു തുറക്കുമ്പോൾ ആകാശം തൊടുന്ന ‘ഫീൽ ’ തരുന്ന പറക്കും ലിഫ്റ്റുകൾ.
ദുബായിലെ ബുർജ് ഖലീഫയിൽ സ്ഥാപിച്ചിരിക്കുന്ന ഓടിസ് ലിഫ്റ്റിന്റെ വേഗം സെക്കൻഡിൽ 10 മീറ്ററാണ്. മുംബൈയിൽ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ പുതിയ ഫ്ലാറ്റ് സമുച്ചയത്തിലാണ് എലിവേറ്റർ – എസ്കലേറ്റർ സാങ്കേതിക വിദ്യയിൽ ആഗോളതലത്തിൽതന്നെ പ്രമുഖരായ ഓടിസ് കമ്പനി ഫാസ്റ്റസ്റ്റ് ലിഫ്റ്റ് സ്ഥാപിക്കുന്നത്.
ബുർജ് ഖലീഫയിലെ അതേ വേഗത്തിൽ. ഇന്ത്യയിലെ ആദ്യത്തെ ഡബിൾഡെക്കർ ലിഫ്റ്റും വൈകാതെ മുംബൈയിലെത്തുമെന്ന് ഓടിസ് ഇന്ത്യ പ്രസിഡന്റും മലയാളിയുമായ സെബി ജോസഫ് വെളിപ്പെടുത്തുന്നു.
സെബി ഓടിസ് മിഡിൽ ഈസ്റ്റ് മേധാവിയായിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബുർജ് ഖലീഫയിൽ ലിഫ്റ്റ് സ്ഥാപിച്ചത്.
ഒരേദിശയിൽ പോകുന്ന ലിഫ്റ്റിൽ രണ്ടു നിലയിൽ നിന്ന് കയറാം എന്നതാണ് ഡബിൾഡെക്കർ ലിഫ്റ്റിന്റെ പ്രത്യേകത. കോഴിക്കോട് എൻഐടിയിലെ പഠനത്തിനുശേഷം 1987ൽ ഓടിസിൽ ചേർന്ന സെബിയുടെ നാലുപതിറ്റാണ്ട് പിന്നിട്ട
ഔദ്യോഗിക ജീവിതം എലിവേറ്റർ രംഗത്തെ സാങ്കേതിക്കുതിപ്പിനൊപ്പമായിരുന്നു. കറുകുറ്റി പൈനാടത്ത് കുടുംബാംഗമാണ്.
തിങ്കളാഴ്ച ലോക എലിവേറ്റർ ദിനം വരുമ്പോൾ നഗരവൽക്കരണം വളർത്തിയ ബിസിനസിനെക്കുറിച്ച് സെബി സംസാരിക്കുന്നു.
‘‘ ഇന്ത്യയിൽ ഒരു വർഷം 80000–85000 യൂണിറ്റ് ലിഫ്റ്റുകളാണ് ആവശ്യമുള്ളത്. ചൈന കഴിഞ്ഞാൽ ലിഫ്റ്റിന്റെ ഏറ്റവും വലിയ വിപണി.
ചൈനയിൽ 3 ലക്ഷം യൂണിറ്റാണ് ഒരു വർഷം വേണ്ടത്. പ്രായമേറുന്ന ഇന്ത്യയുടെ ജനസംഖ്യയും നഗരവൽക്കരണവുമാണ് ചെറുനഗരങ്ങളിൽ പോലും ഡിമാൻഡ് ഉയർത്തുന്നത്.
2050ൽ ഇന്ത്യൻ ജനതയുടെ 60% നഗരങ്ങളിലാകും താമസമെന്നാണ് മെക്കൻസിയുടെ റിപ്പോർട്ട്. ഇന്ത്യയിലെ ലിഫ്റ്റ് വിപണിയിൽ 65 ശതമാനവും ഫ്ലാറ്റുകളിലാണ്.
ലോകത്തെമ്പാടുമായി രണ്ടേകാൽ കോടിയോളം ലിഫ്റ്റുകളുണ്ട്. ഇതിൽ 20 ശതമാനവും കാലപ്പഴക്കമുള്ളതാണ്.
അവിടെയെല്ലാം ആധുനിക ലിഫ്റ്റുകൾ വരും. മുംബൈയിൽ മാത്രം 40 നിലകളുള്ള 360 ഫ്ലാറ്റ് സമുച്ചയങ്ങളുണ്ട്.
–സെബി പറയുന്നു.
15 ശതമാനമാണ് ഓടിസിന്റെ വാർഷിക വരുമാന വളർച്ച. ബെംഗളൂരുവിലെ ഫാക്ടറിയിൽ നിന്നാണ് ഇന്ത്യ മുഴുവൻ ലിഫ്റ്റുകളെത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

