കൊച്ചി ∙ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനായി റിസർവ് ബാങ്കിന്റെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ജോസ് ജോസഫ് കാട്ടൂരിനെ നിയമിച്ചു. ഇന്നു മുതൽ 3 വർഷത്തേക്കാണ് നിയമനം.
അദ്ദേഹത്തെ നോൺ-എക്സിക്യൂട്ടീവ് പാർട്ട്-ടൈം ചെയർമാനായി നിയമിക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. 2024 ജൂലൈ 18 മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബോർഡിൽ സ്വതന്ത്ര ഡയറക്ടറാണ് ജോസ് ജോസഫ് കാട്ടൂർ.
ചെയർമാനായിരുന്ന വി.ജെ.
കുര്യൻ പ്രവർത്തന കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ജോസിന്റെ നിയമനം. 2023 നവംബർ 2 മുതൽ 2026 മാർച്ച് 22 വരെയാണ് വി.ജെ.
കുര്യൻ ചെയർമാൻ പദവി വഹിച്ചത്. റിസർവ് ബാങ്കിൽ 3 പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ജോസ്, 2021 മുതൽ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു.
2023ൽ വിരമിച്ചു. കോട്ടയം എരുമേലി സ്വദേശിയായ അദ്ദേഹം റിസർവ് ബാങ്കിന്റെ നേതൃപദവികളിലൊന്നിൽ എത്തിയ ഏക മലയാളിയുമാണ്.
ഗുജറാത്ത് ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റൂറൽ മാനേജ്മെന്റിൽ നിന്നു ബിരുദാനന്തര ബിരുദവും ഗുജറാത്ത് സർവകലാശാലയിൽ നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്.
സൗത്ത് ഇന്ത്യൻ ബാങ്കിൽ നോൺ-എക്സിക്യൂട്ടീവ് പാർട്ട്-ടൈം ചെയർമാനായി (ഇൻഡിപെൻഡന്റ് ഡയറക്ടർ) ചുമതലയേറ്റ അദ്ദേഹം, ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭാവി പദ്ധതികൾ നടപ്പാക്കുന്നതിനും ബോർഡിനും മാനേജ്മെന്റിനൊപ്പം നേതൃത്വം നൽകുമെന്ന് ബാങ്ക് വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

