UPDATE AT 1.30 PM
സ്വർണവില പവന് കേരളത്തിൽ ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തി. ഇന്ന് രാവിലെ കുത്തനെ ഇടിഞ്ഞവില, ഉച്ചയ്ക്ക് കൂടുതൽ ഇടിഞ്ഞു.
99,480 രൂപയിലേക്കാണ് വില ഇടിഞ്ഞത്. ജനുവരി 4ന് ശേഷം ആദ്യമായാണ് വില ഒരുലക്ഷം രൂപയെന്ന നിർണായക നാഴികക്കല്ലിന് താഴെയാകുന്നത്.
∙ ഉച്ചയ്ക്ക് 400 രൂപ താഴ്ന്ന് ഗ്രാം വില 12,435 രൂപയായി. 3200 രൂപ കുറഞ്ഞ് 99,480 രൂപയിൽ ഉച്ചയ്ക്കുശേഷം പവൻ വിൽപനയും നടക്കുന്നു.
∙ ഗ്രാമിന് ഇന്ന് ഒറ്റദിവസം 945 രൂപയും പവന് 7,560 രൂപയും കുറഞ്ഞു. ഒറ്റദിവസം ഇത്രയും വില ഇടിയുന്നത് ഇതാദ്യം.
∙ രാജ്യാന്തരവില 250ലേറെ ഡോളർ കൂടി ഇടിഞ്ഞ് 4,200 ഡോളർ നിലവാരത്തിലേക്ക് ഔൺസിന് താഴ്ന്നതാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്.
UPDATE AT 10AM
സ്വർണവില ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആവേശം സമ്മാനിച്ച് കുത്തനെ ഇടിയുന്നു. ഇന്ന് രാവിലെ കേരളത്തിൽ ഗ്രാമിന് 545 രൂപ ഇടിഞ്ഞ് വില 12,835 രൂപയായി.
4,360 രൂപ കുറഞ്ഞ് 1,02,680 രൂപയാണ് പവൻവില. ജനുവരി 9ന് ശേഷം കേരളത്തിൽ സ്വർണത്തിന്റെ ഏറ്റവും താഴ്ന്ന വിലയാണിത്.
ജനുവരി 29ന് പവൻവില 1,31,160 രൂപയും ഗ്രാം വില 16,395 രൂപയുമെന്ന സർവകാല ഉയരം തൊട്ടിരുന്നു.
തുടർന്ന് ഇതുവരെ പവന് കുറഞ്ഞത് 28,480 രൂപ. ഗ്രാമിന് 3,560 രൂപയും കുറഞ്ഞു.
സ്വർണവില കുറയുന്നത് ആഭരണപ്രിയർക്ക് നേട്ടമാണ്. വിവാഹ സീസൺ ആയതിനാൽ വിപണിക്കും ഗുണം ചെയ്യും.
അതേസമയം, സ്വർണത്തിൽ നിക്ഷേപമായി കണ്ടു പണമിറക്കിയവർക്ക് ഈ വിലയിടിവ് തിരിച്ചടിയുമാണ്.
രാജ്യാന്തര വില വൻ വീഴ്ചയിൽ
പൊതുവേ ‘യുദ്ധം’ പോലുള്ള സാഹചര്യങ്ങളിൽ സ്വർണവില കൂടുന്നതാണ് പതിവ്. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പക്ഷേ വില താഴുകയാണ്.
എണ്ണവില (ക്രൂഡ് ഓയിൽ) വർധനയാണ് ഇതിനുകാരണം. എണ്ണവില കൂടിയതോടെ ലോകരാജ്യങ്ങളിലാകെ പണപ്പെരുപ്പ ഭീഷണി (അവശ്യവസ്തുക്കളുടെ വിലക്കയറ്റം) അതിശക്തമായി.
ഇതിനു തടയിടാൻ അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള ഒരുക്കത്തിലാണ് അതത് രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ.
എന്തു സംഭവിക്കും?
∙ പലിശഭാരം കൂടുമെന്ന വിലയിരുത്തൽ ഡോളറിന് കരുത്താകുന്നു. ഡോളറിലാണ് രാജ്യാന്തര സ്വർണ വ്യാപാരം.
അതുകൊണ്ടുതന്നെ, ഡോളർ ശക്തമാകുമ്പോൾ സ്വർണം വാങ്ങുന്നത് പ്രയാസകരമാകും. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ നിന്ന് സ്വർണത്തിനുള്ള ഡിമാൻഡ് താഴും.
ഇതു വിലയെ ബാധിക്കും.
∙ മറ്റൊന്ന്, പലിശഭാരം കൂടുന്നത് ട്രഷറി നിക്ഷേപം, ബാങ്ക് നിക്ഷേപം എന്നിവയെ കൂടുതൽ ആകർഷകമാക്കും. ഇവയിൽ നിന്ന് മികച്ച നേട്ടം കിട്ടുമെന്നത് ഗോൾഡ് ഇടിഎഫ്, സിൽവർ ഇടിഎഫ് എന്നീ നിക്ഷേപ പദ്ധതികളെ അനാകർഷകമാക്കുന്നു.
നിക്ഷേപകർ ഇവയിൽ നിന്ന് പണം പിൻവലിച്ച് ട്രഷറിയിലും ബാങ്കിലും നിക്ഷേപിക്കുന്നതും സ്വർണത്തിന് തിരിച്ചടിയാകും.
പവൻ ഒരുലക്ഷത്തിനും താഴേക്ക്?
രാജ്യാന്തര സ്വർണവില ഔൺസിന് 4,325 ഡോളറിലാണ് ഒരുഘട്ടത്തിൽ ഇന്നുവീണത്. ഇപ്പോഴുള്ളത് 121 ഡോളർ താഴ്ന്ന് 4,369 ഡോളറിൽ.
ഈ നേരിയ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ പവൻവില ഇന്ന് കൂടുതൽ ഇടിയുമായിരുന്നു.
∙ യുദ്ധം തുടങ്ങംമുൻപ് 5,400 ഡോളറിലായിരുന്നു രാജ്യാന്തര വില. ഇപ്പോൾ 4,369 ഡോളർ.
1,000 ഡോളറിലധികം ഇടിവ്. ഇതാണ് ട്രെൻഡ് എങ്കിൽ കേരളത്തിൽ പവൻവില വൈകാതെ ഒരുലക്ഷം രൂപയ്ക്ക് താഴെയെത്താം.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നു രാവിലെ കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 445 രൂപ ഇടിഞ്ഞ് 10,605 രൂപയായി.
വെള്ളിക്ക് 15 രൂപ കുറഞ്ഞ് 230 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 445 രൂപ കുറച്ച് 10,550 രൂപയാണ്.
വെള്ളിക്ക് 230 രൂപ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

