ന്യൂഡൽഹി ∙ കൂലിയില്ലാ വേല ചെയ്യാൻ റെഡിയാണോ? എങ്കിൽ നേരെ സൊമാറ്റൊയിലേക്കു പോരൂയെന്നു സിഇഒ ദീപിന്ദർ ഗോയൽ. ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റൊയിലെ ചീഫ് ഓഫ് സ്റ്റാഫിന്റെ നിയമനത്തിന് അപേക്ഷിക്കുന്നവർക്ക് ആദ്യവർഷം ശമ്പളം ഇല്ല. കൂടാതെ അപേക്ഷാ ഫീസായി 20 ലക്ഷം രൂപയും കമ്പനിക്കു നൽകണം.
കാര്യങ്ങളൊക്കെ ശരിയായാൽ രണ്ടാം വർഷം മുതൽ 50 ലക്ഷം വരെയുള്ള ശമ്പള പാക്കേജിൽ ജോലി കിട്ടുമെന്നാണു സിഇഒയുടെ ഓഫർ. ഡിഗ്രി പഠിക്കുമ്പോൾ ലഭിക്കുന്നതിനെക്കാളും അറിവും അനുഭവവും ഈ ഒരു വർഷം കൊണ്ടു ലഭിക്കുമെന്നാണു സിഇഒയുടെ വാദം. സൊമാറ്റോയുടെ പുതിയ നിയമന അറിയിപ്പു സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൻ ചർച്ചയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]