മുംബൈ ∙ ദീപാവലി ഉത്സവകാലത്ത് ഇത്തവണ നടന്നത് 6.5 ലക്ഷം കോടി രൂപയുടെ കച്ചവടമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി). ഇത് റെക്കോർഡ് വിൽപനയാണ്.
5.40 ലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങളും 65,000 കോടി രൂപയുടെ സേവനങ്ങളുമാണു വിറ്റുപോയത്.
മുൻവർഷം സിഎഐടിയുടെ കണക്കുകൾ പ്രകാരം 4.25 ലക്ഷം കോടി രൂപയുടേതായിരുന്നു ദീപാവലി, ധർതേരസ് ഉത്സവ ദിനങ്ങളിലെ കച്ചവടം. ഇത്തവണ 25 ശതമാനമാണു വർധന.
ജിഎസ്ടി ഇളവുകളാണ് കച്ചവടം ഉയരാനിടയാക്കിയത്. ആകെ കച്ചവടത്തിന്റെ 12% എഫ്എംസിജി ഉൽപന്നങ്ങളാണ്.
സ്വർണം, വെള്ളി തുടങ്ങിയവ 10%, ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് ഉൽപന്നങ്ങൾ 8%, കൺസ്യൂമർ ഡ്യൂറബിൾ ഉൽപന്നങ്ങൾ –7%, ഗൃഹാലങ്കാര വസ്തുക്കൾ, ഫർണിച്ചർ എന്നിവ–10%, മധുരപലഹാരങ്ങൾ–5%, വസ്ത്രങ്ങൾ–4 %, പൂജാ ഉൽപന്നങ്ങൾ–3%, പാദരക്ഷകൾ–2% എന്നിങ്ങനെയാണു വിൽപന.
ജിഎസ്ടി ഇളവുകളെത്തുടർന്ന് ഇത്തവണ വാഹന വിൽപനയും കുതിച്ചുയർന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

