ഓഹരി നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ‘മുഹൂർത്ത വ്യാപാരം’ ദീപാവലി ദിനമായ ഒക്ടോബർ 21ന് നടക്കും. ഹൈന്ദവ വിശ്വാസ പ്രകാരമുള്ള സംവത്-2082 വർഷാരംഭത്തിന്റെ ഭാഗമായി ഓരോ വർഷവും സംഘടിപ്പിക്കുന്ന ഒരു മണിക്കൂർ നീളുന്ന പ്രത്യേക വ്യാപാര സെഷനാണിത്.
21ന് ഉച്ചയ്ക്ക് ഒന്നര മുതൽ 1.45 വരെ പ്രീ-ഓപ്പൺ സെഷനും 1.45 മുതൽ 2.45 വരെ സാധാരണ വ്യാപാരവും നടക്കുമെന്ന് എൻഎസ്ഇ സർക്കുലർ വ്യക്തമാക്കി.
മുഹൂർത്ത വ്യാപാരത്തിന്റെ സമയക്രമം
∙ പ്രീ ഓപ്പൺ : ഉച്ചയ്ക്ക് 1.30 – 1.45
∙ സാധാരണ വ്യാപാരം : 1.45 – 2.45
∙ ട്രേഡ് മോഡിഫിക്കേഷൻ : 2.55 വരെ
പുതിയ ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിക്കുക, നിക്ഷേപങ്ങൾ തുടങ്ങുക, വീടോ വാഹനങ്ങളോ വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങുക എന്നിവയ്ക്കെല്ലാം ശുഭകരവും ഐശ്വര്യപൂർണവുമായ ‘മുഹൂർത്തമായാണ്’ ഈ ഒരു മണിക്കൂറിനെ കാണുന്നത്. പുതിയ ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം കൂട്ടാനും ശുഭകരമായ സമയമായി ഓഹരി നിക്ഷേപകരും മുഹൂർത്ത വ്യാപാരത്തെ പരിഗണിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ വൈകിട്ട് 6 മുതൽ 7 വരെയായിരുന്നു മുഹൂർത്ത വ്യാപാരം നടന്നതെങ്കിൽ, ഇക്കുറിയത് ഉച്ചയ്ക്കാണെന്നത് അപൂർവതയാണ്.
ഐശ്വര്യദേവതയായ ലക്ഷ്മിദേവിക്ക് പൂജകൾ അർപ്പിച്ചാണ് ഓരോ വർഷവും മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നത്. പൊതുവേ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലേറാറുണ്ട്.
2012 മുതൽ 2024 വരെയുള്ള 13 മുഹൂർത്ത വ്യാപാരങ്ങളിൽ 10ലും ഓഹരി വിപണി നേട്ടത്തിന്റെ മധുരം നുണഞ്ഞു.
2024ലെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 335.06 പോയിന്റ് (+0.42%) ഉയർന്ന് 79,724.12ലും നിഫ്റ്റി 99 പോയിന്റ് (+0.41%) നേട്ടവുമായി 24,304ലുമെത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]