ഒട്ടുമിക്ക അവശ്യസാധനങ്ങളുടെയും നികുതി 5 ശതമാനമാക്കി കുറച്ചതിനാൽ ഉപഭോക്താക്കൾക്കു നേരിട്ടു വിലക്കുറവ് അനുഭവപ്പെടുമെന്നതാണ് ഇന്നു നിലവിൽവരുന്ന ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്കരണത്തിന്റെ ഏറ്റവും വലിയ പ്രത്യക്ഷ ഫലം. കാര്യക്ഷമത വർധിപ്പിക്കുക, തർക്കങ്ങൾ കുറയ്ക്കുക, നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കുക വഴി വാണിജ്യ സമൂഹത്തിനും ഉപയോക്താക്കൾക്കും ജിഎസ്ടിയെക്കുറിച്ചു കൂടുതൽ ധാരണ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു സർക്കാർ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്.
${question.opinionPollQuestionDescription}
Please try again later.
പരിഷ്കരണത്തിന്റെ ഗുണം രാജ്യത്തു നടക്കുന്ന എല്ലാ ചെറുകിട
ഇടപാടുകൾക്കും ലഭിക്കും. ബിഗ്ബാസ്കറ്റിൽ ഞങ്ങൾ ഇന്നുതന്നെ ഇളവുകൾ സുതാര്യമായി ഉപയോക്താക്കൾക്കു കൈമാറും.
പാൽ ഉൽപന്നങ്ങൾക്കു മാത്രം 2-3% വരെ വിലക്കുറവുണ്ടാകും. ഒരു സാധാരണ കുടുംബത്തിന് ഒരു മാസത്തെ ചെലവിൽ കാര്യമായ മാറ്റം പ്രകടമാകും.
വെല്ലുവിളികൾ, പ്രതീക്ഷകൾ
ജിഎസ്ടി ലഘൂകരിച്ചെങ്കിലും അതു നടപ്പാക്കുന്നതു വളരെ സങ്കീർണമായ നടപടിയാണ്.
ഓരോ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമും അവരുടെ കൈവശമുള്ള ഓരോ സാധനത്തിന്റെയും (stock keeping unit -SKU) വിലയും നികുതിയും മാറ്റണം, ഡിജിറ്റൽ കാറ്റലോഗുകൾ പുതുക്കണം, ബാർകോഡ് പുതുക്കണം, എംആർപി വിവരങ്ങളുള്ള പാക്കേജിങ് നേരിട്ടുതന്നെ ജോലിക്കാർ മാറ്റേണ്ടി വരും. ഒരു പാക്കറ്റിലെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയാൽ പിഴ വരാം.
അല്ലെങ്കിൽ ജിഎസ്ടി ക്രെഡിറ്റ് നിഷേധിക്കാം.
പതിനായിരക്കണക്കിനു സാധനങ്ങളിൽ ഇങ്ങനെ പുതിയ വിലയും നികുതിയും പ്രദർശിപ്പിക്കാനുള്ള ജോലികൾ ചെയ്യുകയും അതോടൊപ്പം ഓർഡറുകൾ എത്തിക്കുകയും ചെയ്യുന്നത് ഇ – പ്ലാറ്റ്ഫോമുകളുടെ ജോലിഭാരം വളരെയേറെ കൂട്ടി. വിതരണക്കാരന്റെ രേഖകളിൽ എന്തെങ്കിലും പിഴവുണ്ടെങ്കിൽ കച്ചവടക്കാർക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് (ഐടിസി) അവകാശപ്പെടാനാകില്ല. ഈ ‘ബ്ലോക്ക്ഡ് ഐടിസി’ കച്ചവടക്കാരന്റെ കാഷ് ഫ്ലോയെ ബാധിക്കും.
വിതരണക്കാർക്കു ജിഎസ്ടിയിൽ പരിശീലനം കൊടുത്താലേ ഇതു പരിഹരിക്കാനാകൂ.
മറ്റൊരു പ്രശ്നം ചെറിയ നികുതിയുള്ള സാധനങ്ങളാണ്. ഇവയുടെ നികുതി ഉൾപ്പെടെയുള്ള വില കുറവായിരിക്കും.
ഇവയുടെ വില വീണ്ടും കുറയ്ക്കാൻ കഴിയില്ല. കാരണം, അത് ലഭിക്കുന്ന നേരിയ ലാഭത്തെ ബാധിക്കും.
എന്നാൽ 18% നികുതിയുള്ള സാധനങ്ങളുടെ കാര്യത്തിൽ ഇതു പ്രായോഗികമാണ്. ഇവിടെയാണ് ഡേറ്റയുടെ സഹായത്തോടെയുള്ള ലാഭനിയന്ത്രണത്തിന്റെ പ്രസക്തി.
ബിഗ്ബാസ്കറ്റിൽ തത്സമയ ഡേറ്റ വിശകലനത്തിലൂടെ ലാഭത്തെ ബാധിക്കാതെ കച്ചവടം കൂട്ടാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പല വെല്ലുവിളികളും ഉയർത്തുന്നുണ്ടെങ്കിലും, ഇ- കൊമേഴ്സിന്റെ അടുത്ത രൂപമായ ക്വിക് കൊമേഴ്സിന്റെ വളർച്ചയ്ക്ക് ജിഎസ്ടി പരിഷ്കരണം ഗുണകരമായി മാറുമെന്നു തന്നെയാണു പ്രതീക്ഷ.
(ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സൂപ്പർമാർക്കറ്റായ ബിഗ് ബാസ്കറ്റിന്റെ സഹസ്ഥാപകനും സിഇഒയുമാണ് ലേഖകൻ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]