
നിർമിത ബുദ്ധി നമുക്ക് മുന്നിൽ ഒരു സുനാമിത്തിരയാണെങ്കിൽ അതിൽ മുങ്ങിനിവരുകയാണ് ഇനി വേണ്ടെതെന്ന് എയർ ഇന്ത്യ വൈസ് പ്രസിഡന്റ് വിജു ചാക്കോ പറയുന്നു. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ എല്ലാ വ്യവസായങ്ങളുടെയും വളർച്ചയ്ക്കും ലളിതവൽക്കരണത്തിനും ഐടിയ്ക്ക് വളരെ നിർണായകമായ പങ്കാണ് പണ്ടുണ്ടായിരുന്നത്. എന്നാൽ ഇന്ന് ആ ഐടിയുടെ ഉൾപ്പടെയുള്ള കാര്യങ്ങളിൽ എഐയുടെ കടന്നുവരവ് വലിയ മാറ്റങ്ങൾ വരുത്തുകയാണെന്ന് അദ്ദേഹം പറയുന്നു.
ഐടിയുടെ കാര്യത്തിൽ കടുകിടെ കൃത്യതയാണുള്ളത്.
കംപ്യൂട്ടറൈസ്ഡ് ബില്ലും, ബാങ്ക് സ്റ്റേറ്റ്മെന്റുമൊന്നും വീണ്ടും പരിശോധിക്കേണ്ടതില്ലാത്തത് ഐടി അത്ര കൃത്യമായതു കൊണ്ടാണ്. എന്നാൽ ഇപ്പോഴത്തെ എഐ മെഷിൻ ലേണിങ്ങ് ഒരു മോഡൽ തയാറാക്കുകയാണ്.
അത് ഒരിക്കലും 100 ശതമാനം കൃത്യത തരില്ല. അതായത് ആ മെഷിൻ ലേണിങ്ങ് മോഡൽ ഉപയോഗിച്ച് തയാറാക്കുന്ന ടെക്സ്റ്റുകളും വീഡിയോകളുമൊക്കെ ഓരോ തവണയും വ്യത്യസ്തമായിരിക്കും.
ഭീഷണി തുടക്ക ജോലികള്‍ക്ക്
2022ൽ ലാര്‍ജ് ലാംഗ്വേജ് മോഡൽ വന്നപ്പോൾ അത് ആഗോള തലത്തിൽ തരംഗമായ എഐ ആയി.
ഇനി അടുത്ത ഘട്ടത്തിൽ ആവർത്തന സ്വഭാവമുള്ള ജോലികള്‍ ഇല്ലാതാകുമെന്ന് വിജു ചാക്കോ വ്യക്തമാക്കി. തുടക്ക ജോലികളെ ആയിരിക്കും എഐയുടെ കടന്നു കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുക.
ഇത് ഇപ്പോഴേ പ്രകടമായിട്ടുണ്ട്.
വലിയൊരു പ്രശ്നം തുടക്ക ജോലി ലഭിച്ചല്ലെങ്കിൽ പിന്നെങ്ങനെ അടുത്ത ഘട്ടത്തിലേയ്ക്ക് പോകുമെന്നതാണ്. പകരം ബ്ലൂകോളർ ജോലികൾ തുറന്നിടുന്ന അവസരവും ചെറുകിട
ബിസിനസും മറ്റും നൽകുന്ന അവസരവും ഉപയോഗപ്പെടുത്താനാകും. അതിനനുസരിച്ചുള്ള വൈദഗ്ധ്യ പരിശീലനം സർക്കാർ ഒരുക്കേണ്ടതുണ്ട്.
അധികമാരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊന്ന് എഐ ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ്. വൻകിട
ഡാറ്റ സെന്ററുകൾ കാർബൺ വൻതോതിലായിരിക്കും പുറത്തു വിടുക. ഇതിന്റെ ആഘാതം അറിയാനിരിക്കുന്നതേയുള്ളു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]