
പ്രമുഖ പ്രവാസി വ്യവസായിയും യുകെ ആസ്ഥാനമായ കപാറോ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനുമായ ലോർഡ് സ്വരാജ് പോൾ (94) അന്തരിച്ചു. ഇന്ത്യയും യുകെയും തമ്മിലെ ബന്ധം സുദൃഢമാക്കിയ, ദീർഘദർശിയെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ ഇരു രാജ്യങ്ങൾക്കും നഷ്ടമായത്.
Deeply saddened by the passing of Shri Swaraj Paul Ji.
His contributions to industry, philanthropy and public service in the UK, and his unwavering support for closer ties with India will always be remembered. I fondly recall our many interactions.
Condolences to his family and… സ്വരാജ് പോളിന്റെ നിര്യാണത്തിൽ ദുഃഖം പ്രകടമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യവസായം, ആതുരസേവനം തുടങ്ങിയ രംഗങ്ങളിൽ സ്വരാജ് പോളിന്റെ സംഭാവന ഏറെ വിലപ്പെട്ടതായിരുന്നു എന്നും എക്സിൽ കുറിച്ചു. ഇന്ത്യ-യുകെ ബന്ധം ശക്തമാക്കാൻ വലിയ പങ്കുവഹിച്ചിരുന്നു സ്വരാജ് പോൾ.
അദ്ദേഹവുമായി നിരവധിതവണ സംവദിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. 1975ൽ ഇൻഡോ-ബ്രീട്ടീഷ് അസോസിയേഷൻ സ്ഥാപിച്ച സ്വരാജ്, ദീർഘകാലം ചെയർമാനുമായിരുന്നു.
ലണ്ടൻ ആസ്ഥാനമായ കപാറോ ഗ്രൂപ്പ് എൻജിനിയറിങ്, സ്റ്റീൽ വ്യവസായ മേഖലകളിൽ പ്രധാനമായും ശ്രദ്ധയൂന്നുന്ന പ്രസ്ഥാനമാണ്.
യുകെയ്ക്ക് പുറമെ വടക്കേ അമേരിക്ക, ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 40ലേറെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. അദ്ദേഹത്തിന്റെ മകൻ ആകാശ് പോൾ കപാറോ ഇന്ത്യയുടെ ചെയർമാനും ക ഗ്രൂപ്പിന്റെ ഡയറക്ടറുമാണ്.
1931 ഫെബ്രുവരി 18ന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ച സ്വരാജ് പോൾ, 1966ലാണ് യുകെയിലെത്തുന്നത്.
മകൾ അംബികയുടെ കാൻസർ ചികിത്സാർഥമായിരുന്നു യാത്ര. 4-ാം വയസ്സിൽ മകൾ പക്ഷേ വിടപറഞ്ഞു.
തുടർന്ന്, അംബിക പോൾ ഫൗണ്ടേഷൻ സ്ഥാപിച്ച സ്വരാജ് കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവർത്തിച്ചു. 1968ലാണ് അദ്ദേഹം കപാറോ ഗ്രൂപ്പ് സ്ഥാപിക്കുന്നത്.
നിലവിൽ 10,000ലേറെ ജീവനക്കാരുള്ള സ്ഥാപനവുമാണിത്. 1996ൽ അദ്ദേഹം മാനേജ്മെന്റ് ചുമതലകളിൽ നിന്ന് പടിയിറങ്ങി.
1996ൽ സ്വരാജ് പോൾ ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിൽ ആജീവനാന്ത അംഗമായി.
ലണ്ടനിലെ പ്രശസ്തമായ ലണ്ടൻ സൂ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോൾ ഏറ്റെടുത്ത് പുതുജീവൻ പകർന്നത് സ്വരാജ് പോൾ ആണ്. സ്കൂളുകൾ, സർവകലാശാലകൾ എന്നിവയ്ക്ക് സാമ്പത്തിക സംഭാവനകളും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് അംബിക പോൾ ഫൗണ്ടേഷൻ.
ബ്രിട്ടനിലെ വൂൾവർഹാംപ്ടൺ സർവകലാശാലയുടെ ചാൻസർ കൂടിയായിരുന്നു 1998 മുതൽ സ്വരാജ്.
മകൻ ആകാശ് പോൾ 1982ലാണ് അണ് കപാറോ ഗ്രൂപ്പിൽ ചേരുന്നത്. 1992ൽ ആകാശ് സിഇഒയായി.
കഴിഞ്ഞവർഷം വൂൾവർഹാംപ്ടൺ സർവകലാശാല ആകാശിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചപ്പോൾ അത് കൈമാറിയത് സ്വരാജ് പോൾ ആയിരുന്നു. സ്വന്തം പിതാവിൽ നിന്ന് ഡോക്ടറേറ്റ് സ്വീകരിച്ച ലോകത്തെ ആദ്യത്തെയാൾ താനായിരിക്കുമെന്ന് ആകാശ് പറഞ്ഞിരുന്നു.
സ്വരാജ് പോളിന്റെ മറ്റൊരു മകൻ അംഗദ് 2015ലും ഭാര്യ അരുണ 2022ലും അന്തരിച്ചു.
അരുണയ്ക്ക് ലണ്ടൻ സൂ ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും 65 വർഷം നീണ്ട ദാമ്പത്യത്തിൽ ഒരിക്കലും താനും അരുണയും തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്നും അടുത്തിടെ സ്വരാജ് പോൾ പറഞ്ഞിരുന്നു.
ഏകദേശം 2 ബില്യൻ ബ്രിട്ടീള് പൗണ്ട് (23,500 കോടി രൂപ) ആസ്തിയുമായി ട
ൈടംസ് റിച്ച് ലിസ്റ്റ് ഉൾപ്പെടെയുള്ള ശതകോടീശ്വര പട്ടികകളിൽ ഇംടപിടിച്ച വ്യക്തിയുമാണ് സ്വരാജ്. ഒരുഘട്ടത്തിൽ ബ്രിട്ടനിലെ 38-ാമത്തെ വലിയ ശതകോടീശ്വരനുമായിരുന്നു.
1983ൽ ഇന്ത്യ അദ്ദേഹത്തെ പദ്മ വിഭൂഷൺ ബഹുമതി സമ്മാനിച്ച് ആദരിച്ചിരുന്നു.
ഇന്ത്യയിൽ 1994ൽ മാരുതി സുസുക്കിയുമായി ചേർന്ന് കപാറോ മാരുതിക്കും സ്വരാജ് തുടക്കമിട്ടിരുന്നു. തുടർന്ന് 2000ൽ കപാറോ എൻജിനിയറിങ് എന്ന കമ്പനിയും സ്ഥാപിച്ചു.
കപാറോ ഇന്ത്യയ്ക്ക് രാജ്യത്ത് 25ലേറെ നിർമാണ പ്ലാന്റുകളുമുണ്ട്. വാഹന നിർമാണം, എൻജിനിയറിങ്, റെയിൽവേ തുടങ്ങിയവയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്ന കമ്പനികളാണിത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/Piyush Goyalൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]