
സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ് എന്നിവയുടെ മാതൃ കമ്പനിയായ എറ്റേർണൽ ലിമിറ്റഡിന്റെ ഓഹരി വില കുതിക്കുന്നു. ഓഹരി ഇന്ന് വ്യാപാര വേളയിൽ 15 ശതമാനം ഉയര്‍ന്ന് 311.6 രൂപയിലെത്തി റെക്കോർഡ് വില രേഖപ്പെടുത്തിയതോടെ കമ്പനിയുടെ വിപണി മൂല്യം 3 ലക്ഷം കോടി രൂപ കടന്നു.
വിപ്രോ, ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, നെസ്ലെ ഉൾപ്പടെയുള്ള വമ്പന്മാരുടെ വിപണി മൂല്യത്തേക്കാളും കൂടുതലാണിത്.
കമ്പനിയുടെ കീഴിലുള്ള ക്വിക് കൊമേഴ്സ് വിഭാഗമായ ബ്ലിങ്കിറ്റിന്റെ മികച്ച ആദ്യ പാദഫലത്തിന്റെ പിൻബലത്തിലാണ് ഓഹരി മുന്നേറിയത്. ഫുഡ് ഡെലിവറി വിഭാഗമായ സൊമാറ്റോയുടെ വരുമാനം 2,261 കോടി രൂപയായപ്പോള്‍ ബ്ലിങ്കിറ്റിന്റെ വരുമാനം 2400 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ എറ്റേണല്‍ ഓഹരി വില 33 ശതമാനത്തോളം ഉയര്‍ന്നു.
എറ്റേണലിന്റെ 12.38 ശതമാനം ഓഹരികള്‍ (119.46 കോടി) ടെക്നോളജി ഹോൾഡിങ് കമ്പനിയായ ഇൻഫോ എഡ്ജ് ആണ് കൈവശം വയ്ക്കുന്നത്. ഏറ്റേർണലിന്റെ ഓഹരി വില ഇന്ന് റെക്കോർഡ് വില രേഖപ്പെടുത്തിയത് ഇൻഫോ എഡ്ജിനും നേട്ടമായി.
ഇൻഫോ എഡ്ജിന്റെ ഓഹരി വില ഇന്ന് 4.4 ശതമാനം ഉയർന്നു. എന്നാൽ ഇന്ന് ഉയർന്നെങ്കിലും ഈ വർഷം ഇതുവരെ ഈ ഓഹരി ദുർബലമായ പ്രകടനമാണ് കാഴ്ചവച്ചത്.
2025 ഇതുവരെ ഇൻഫോ എഡ്ജ് 15 ശതമാനം ഇടിവാണ് നേരിട്ടത്.യൂണികോണ്‍ കമ്പനികളായ എറ്റേർണൽ, പോളിസി ബസാര്‍ എന്നിവ ഉള്‍പ്പെടെ 23 ഓണ്‍ലൈന്‍ കമ്പനികളിലാണ് ഇന്‍ഫോ എഡ്ജ് നിക്ഷേപം നടത്തിയിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]