കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാരിന്റെ പരിശോധനയ്ക്കായി സമർപ്പിച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയാണ് ഇനി ലഭിക്കേണ്ടത്.
ഈ മാസം ആദ്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പദ്ധതി റിപ്പോർട്ടിന് തത്വത്തിലുള്ള അനുമതി നൽകിയതിനു പിന്നാലെയാണിത്. 7047 കോടി രൂപയാണ് മധ്യകേരളത്തിന് പ്രയോജനകരമാകുന്ന വിമാനത്താവളത്തിന്റെ നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനും വേണ്ടി വരുന്ന തുക ഉൾപ്പടെയുള്ള വിമാനത്താവള നിർമാണ ചെലവാണിത്. നേരത്തെ കണക്കാക്കിയിരുന്ന 3450 കോടി രൂപയുടെ സ്ഥാനത്താണിത്.
എല്ലാത്തരം വിമാനങ്ങളും ഇറങ്ങും
ശബരിമല തീർഥാടകർക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലക്കാർക്കും വിമാനത്താവളം ഗുണകരമാകുമെന്ന കണക്കു കൂട്ടലിലാണ് 2500 ഏക്കറിൽ വിമാനത്താവളം പണിയാനുള്ള ചുവടുവയ്പുകൾ പുരോഗമിക്കുന്നത്.
70 ലക്ഷം യാത്രക്കാർക്ക് വർഷത്തിൽ യാത്ര ചെയ്യാനാകുന്ന വിധത്തിലായിരിക്കും വിമാനത്താവളം നിർമിക്കാനൊരുങ്ങുന്നത്. എല്ലാത്തരം വിമാനങ്ങളും ഇറങ്ങാനുള്ള സൗകര്യം ഉണ്ടാകും.
കെഎസ്ഐഡിസിയാണ് വിമാനത്താവളത്തിന്റെ നിർവഹണ ഏജന്‍സി. രണ്ട് വർഷം മുമ്പ് തന്നെ സൈറ്റിന്റെ ക്ലിയറൻസ് കേന്ദ്ര സർക്കാര്‍ ഈ ഏജന്‍സിക്ക് നൽകിയിരുന്നു.
ഇപ്പോൾ സമർപ്പിച്ച വിശദമായ ഡിപിആർ പരിശോധിച്ച ശേഷമാകും കേന്ദ്ര സർക്കാർ തീരുമാനമെടുക്കുക. അനുമതി ലഭിച്ചാൽ നിർമാണ നടപടികളിലേയ്ക്ക് കടക്കും.
ശബരിമല തീർത്ഥാടകർക്ക് നേട്ടം
പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന് നിർമാണം പൂർത്തിയാകുമ്പോൾ 54,000 ചതുരശ്ര അടി വലുപ്പമുണ്ടാകും.
ചരക്കുകൾ കൈകാര്യം ചെയ്യുന്ന കാർഗോ ടെർമിനലിന്റെ വലുപ്പം 1200 ചതുരശ്ര അടിയാണ് ലക്ഷ്യമിടുന്നത്.
പത്തനംതിട്ടയ്ക്കടുത്ത് ചെറുവള്ളിയിലാണ് നിർദിഷ്ട വിമാനത്താവളം നിർമാണമാരംഭിക്കുക.
ഇത് ശബരിമല തീർത്ഥാടകർക്ക് വേഗത്തിൽ എത്തിച്ചേരാൻ അവസരമൊരുക്കുമെന്ന് മാത്രമല്ല, സമീപജില്ലകളിൽ നിന്നുള്ള പ്രവാസികൾക്കും യാത്ര എളുപ്പമാകും. അടുത്ത ജില്ലകളുടെ സാമ്പത്തിക പുരോഗതിയ്ക്കും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]