
ജ്വല്ലറി, വാച്ച്, കണ്ണട എന്നിവയുടെ രംഗത്ത് രാജ്യത്തെ വമ്പന്മാരായ ടൈറ്റൻ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വല്ലറി ശൃംഖലയായ ഡമാസിന്റെ 67 ശതമാനം ഓഹരികൾ സ്വന്തമാക്കി.
2438 കോടി രൂപയ്ക്കാണ് ഖത്തറിലെ മന്നൈ കോർപ്പറേഷന്റെ ഭാഗമായ ഡമാസിന്റെ ഓഹരികൾ വാങ്ങിയതെന്നാണ് അറിയുന്നത്. 2029 ഡിസംബര്‍ 31 നു മുമ്പ് അവശേഷിക്കുന്ന 33 ശതമാനം ഓഹരികൾ കൂടി വാങ്ങാനാണ് പദ്ധതി.
ഈ ഏറ്റെടുക്കലോടെ ടൈറ്റന് ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗത്ത് കരുത്തുറ്റ സാന്നിധ്യമായി മാറാനാകും.
ടൈറ്റന്റെ ജ്വല്ലറി ബ്രാൻഡായ തനിഷ്കിന് ഇപ്പോൾ ഈ മേഖലയിൽ 13 ഷോപ്പുകളാണുള്ളത്. 10 എണ്ണം ദുബായിലും രണ്ടെണ്ണം ഖത്തറിലും ഒരെണ്ണം ഒമാനിലുമാണ് ഇപ്പോഴുള്ളത്.
അതേസമയം ഡമാസിന് യുഎഇ, സൗദി, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാമായി146 സ്റ്റോറുകളുണ്ട്.
പുതിയ അവസരങ്ങൾ
ഏറ്റെടുക്കലോടെ ടൈറ്റന് ഗൾഫ് മേഖലയിലെ ആഭരണ വ്യാപാരരംഗത്ത് മാത്രമല്ല ആഗോള തലത്തിൽ തന്നെ പുതിയ അവസരങ്ങളാണ് ഒരുങ്ങുന്നത്.
അമേരിക്കയിലും യുകെയിലും സിങ്കപ്പൂരിലും, ദക്ഷിണ – പൂർവ ഏഷ്യൻ രാജ്യങ്ങളിലും കടന്നുചെല്ലാനും കമ്പനി തയാറെടുക്കുകയാണ്. രാജ്യാന്തര വിപണിയിൽ നിലവിൽ 24 സ്റ്റോറുകളുണ്ട്.
ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ സ്വർണാഭരണങ്ങളുടെ വമ്പൻ വിപണിയാണ്.
കേരളത്തിൽ നിന്നുള്ള ചില ആഭരണ ഗ്രൂപ്പുകൾ നിലവിൽ ഇവിടെ സജീവ സാന്നിധ്യമറിയിക്കുന്നു. മലയാളികളുൾപ്പടെയുള്ള പ്രവാസികളുടെ സാന്നിധ്യമാണ് ഈ മേഖലയിലെ ജ്വല്ലറി വിപണിയ്ക്ക് കരുത്ത് പകരുന്നത്.
ഏകദേശം 1.21 ലക്ഷം കോടി രൂപയുടെ വലുപ്പമുള്ള ഗൾഫിലെ സ്വർണാഭരണ വിപണിയിൽ 6 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തുന്നത്.
പ്രധാനമായും ആഭരണങ്ങൾ, വാച്ചുകൾ, കണ്ണടകൾ തുടങ്ങിയ ഫാഷൻ ആക്സസറികളാണ് ടൈറ്റൻ വിപണിയിലെത്തിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവിലാണ്.
കേരളത്തിലെ വിവിധയിടങ്ങളില്‍ തനിഷ്കിനു പുറമേ വേൾഡ് ഓഫ് ടൈറ്റൻ, ടൈറ്റൻ ഐ പ്ലസ് എന്നി ഗ്രൂപ്പ് കമ്പനികൾ സജീവമാണ്.
ഏറ്റെടുക്കൽ വിവരങ്ങളെ ത്തുടർന്ന് ഇന്ന് ടൈറ്റന്റെ ഓഹരികൾ 41 രൂപ ഉയർന്ന് 3474 രൂപയായി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]