
കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കായ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 12.18 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ബാങ്ക് നേരിട്ടത് 8 കോടി രൂപയുടെ നഷ്ടമായിരുന്നു.
മൊത്ത വരുമാനം 337.94 കോടി രൂപയിൽ നിന്നുയർന്ന് 407.06 കോടി രൂപയായി. 33.28 കോടി രൂപയാണ് പ്രവർത്തനലാഭം.
കഴിഞ്ഞവർഷത്തെ ജൂൺപാദത്തിൽ കുറിച്ചത് 3.29 കോടി രൂപയുടെ പ്രവർത്തന നഷ്ടമായിരുന്നു.
ഭേദപ്പെട്ട പ്രവർത്തനഫലത്തിന്റെ കരുത്തിൽ ബാങ്കിന്റെ ഓഹരികളും നേട്ടത്തിലേറി.
ഇന്ന് എൻഎസ്ഇയിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിവിലയുള്ളത് 0.96% നേട്ടവുമായി 29.41 രൂപയിൽ. ഒരുഘട്ടത്തിൽ ഓഹരിവില 30.80 രൂപവരെയും എത്തിയിരുന്നു.
കഴിഞ്ഞവർഷം ജൂലൈ 31ന് കുറിച്ച 46.20 രൂപയാണ് ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം; 52-ആഴ്ചത്തെ താഴ്ച ഈവർഷം ജനുവരി 28ലെ 22 രൂപയും. 1,160 കോടി രൂപയാണ് നിലവിൽ ബാങ്കിന്റെ വിപണിമൂല്യം.
പാദാടിസ്ഥാനത്തിൽ ലാഭം കുറഞ്ഞു
കഴിഞ്ഞപാദങ്ങളിൽ തുടർച്ചയായി ലാഭത്തിലേറാൻ ധനലക്ഷ്മി ബാങ്കിനു കഴിഞ്ഞു.
എങ്കിലും ഇക്കഴിഞ്ഞ മാർച്ചുപാദത്തെ അപേക്ഷിച്ച് ലാഭം കുറഞ്ഞു. ജനുവരി-മാർച്ചിൽ ബാങ്ക് 28.98 കോടി രൂപ ലാഭം നേടിയിരുന്നു.
∙ മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) മുൻവർഷത്തെ സമാനപാദത്തിലെ 4.04 ശതമാനത്തിൽ നിന്ന് 3.22 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 1.26 ശതമാനത്തിൽ നിന്ന് 1.13 ശതമാനത്തിലേക്കും കുറഞ്ഞത് നേട്ടമാണ്.
∙ എന്നാൽ, കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിലെ 2.98 ശതമാനത്തെ അപേക്ഷിച്ച് മൊത്തം നിഷ്ക്രിയ ആസ്തിയും 0.99 ശതമാനത്തെ അപേക്ഷിച്ച് അറ്റ നിഷ്ക്രിയ ആസ്തിയും കഴിഞ്ഞപാദത്തിൽ കൂടി.
∙ പ്രവർത്തന, ലാഭക്ഷമതയുടെ അളവുകോലുകളിലൊന്നായ പ്രവർത്തന മാർജിൻ (ഓപ്പറേറ്റിങ് മാർജിൻ) വാർഷികാടിസ്ഥാനത്തിൽ 0.97% നഷ്ടത്തിൽ നിന്ന് കഴിഞ്ഞപാദത്തിൽ പോസിറ്റീവ് 8.18 ശതമാനമായി.
∙ ലാഭ മാർജിൻ (നെറ്റ് പ്രോഫിറ്റ് മാർജിൻ) നെഗറ്റീവ് 2.37 ശതമാനത്തിൽ നിന്ന് 2.99 ശതമാനത്തിലേക്കും മെച്ചപ്പെട്ടു.
∙ എന്നാൽ, കഴിഞ്ഞ മാർച്ചുപാദത്തിൽ പ്രവർത്തന മാർജിൻ 9.83 ശതമാനവും ലാഭ മാർജിൻ 7.36 ശതമാനവുമായിരുന്നു.
∙ അതേസമയം, കിട്ടാക്കടം തരണംചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത (പ്രൊവിഷൻ) കുത്തനെ കൂടിയിട്ടും കഴിഞ്ഞപാദത്തിൽ ലാഭം രേഖപ്പെടുത്താനായത് ബാങ്കിനു വൻ നേട്ടമാണ്.
4.71 കോടി രൂപയിൽ നിന്ന് 21.10 കോടി രൂപയായാണ് പ്രൊവിഷൻസ് കൂടിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]